![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/actress-parvathy-nambiar-wedding-photos-1.jpg?fit=1024%2C592&ssl=1)
ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച നടിയാണ് പാർവതി നമ്പ്യാർ. ഈ നടിയുടെ വിവാഹം ഇന്ന് നടന്നു. ഒട്ടേറെ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ പാർവതി നമ്പ്യാരെ വിവാഹം കഴിച്ചിരിക്കുന്നത് വിനീത് മേനോന്‍ ആണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീല, പുത്തന്‍പണം, വൈശാഖ് ഒരുക്കിയ മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുള്ള പാർവതി ജയറാം നായകനായെത്തിയ സത്യ, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു പാർവതിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/actress-parvathy-nambiar-wedding-photos-2-830x1024.jpg?resize=830%2C1024)
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു വിനീത് മേനോനുമായുള്ള പാർവതിയുടെ വിവാഹ നിശ്ചയം നടന്നത്. അഭിനേത്രി എന്നതിനൊപ്പം മികച്ച നർത്തകി കൂടിയാണ് പാർവതി നമ്പ്യാർ. വിവാഹ നിശ്ചയം കഴിഞ്ഞു പാർവതി പങ്കു വെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള പാർവ്വതിയുടെയും വിനീതിന്റേയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. വിവാഹ നിശ്ചയ സമയത്തു ഫേസ്ബുക് ലൈവിൽ വന്നാണ് പാർവതി എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും തേടിയത്. മേൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ രാജമ്മ അറ്റ് യാഹൂ ഡോട്ട് കോം, കെയർ ഫുൾ, ഗോസ്റ് വില്ല, കിണർ എന്നീ ചിത്രങ്ങളിലും പാർവതി നമ്പ്യാർ അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ, പയ്യന്നുർ സ്വദേശിയായ പാർവതി നാടകത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഴു വർഷം മുൻപായിരുന്നു ഈ നടി മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.
ഫോട്ടോ കടപ്പാട്: Manu Mulanthuruthy Photography