കോവിഡ് പ്രതിരോധം ; വിവിധ ദുരിതാശ്വാസനിധികളിലേക്ക് സഹായധനം നല്‍കി നടി പാര്‍വ്വതി നായര്‍

Advertisement

കോവിഡ് 19 പ്രതിരോധത്തിനായി നമ്മുടെ രാജ്യം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനൊപ്പം ഇന്ത്യൻ സിനിമയിലെ പ്രമുഖ നടന്മാരും നടിമാരുമെല്ലാം കോവിഡ് പ്രതിരോധത്തിനായി സാമ്പത്തികമായും അല്ലാതെയുമെല്ലാം സഹായിക്കുകയാണ്. ഇപ്പോഴിതാ പ്രശസ്ത നടി പാർവതി നായരും കോവിഡ് ബാധിതർക്കുള്ള സഹായധനവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വിവിധ ദുരിതാശ്വാസനിധികളിലേക്കു ആയിട്ടാണ് പാർവതി നായർ സഹായധനം നൽകിയിരിക്കുന്നത്. സാമ്പത്തിക സഹായം കൂടാതെ അരിയും ഈ നടി നൽകിയിട്ടുണ്ട്. പിഎം കെയേര്‍സ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയുമാണ് സഹായ ധനമായി പാർവതി നായർ നൽകിയിരിക്കുന്നത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയിലേക്ക് 1500 കിലോ അരിയും ഫിലിം റിപ്പോര്‍ട്ടേര്‍സ് യൂണിയന് 1000 കിലോ അരിയുമാണ് ധന സഹായം കൂടാതെ ഈ നടി സഹായമായി നൽകിയത്. പിആര്‍ഒ യുവരാജാണ് ഈ വിവരം ട്വിറ്ററിലൂടെ ഏവരെയും അറിയിച്ചത്.

Advertisement

പോപ്പിൻസ് എന്ന ചിത്രത്തിലൂടെ എട്ടു വർഷം മുൻപ് അഭിനയ രംഗത്തെത്തിയ പാർവതി നായർ അതിനു ശേഷം പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ മലയാളവും തമിഴും, തെലുങ്കും കന്നഡ ചിത്രങ്ങളുമുണ്ട്. നീരാളി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമഭിനയിച്ച പാർവതി, എന്നൈ അറിന്താൽ എന്ന തമിഴ് ചിത്രത്തിൽ തല അജിത്തിന് ഒപ്പവും ഉത്തമ വില്ലൻ എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പവുമഭിനയിച്ചു. വിജയ് സേതുപതി ചിത്രമായ സീതകത്തിയിലും മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിലും അഭിനയിച്ച പാർവതി ഇപ്പോഴഭിനയിക്കുന്നതു ആലംബനാ എന്ന തമിഴ് ചിത്രത്തിലാണ്. ജെയിംസ് ആൻഡ് ആലീസ്, ഡി കമ്പനി, നീ കോ ഞ ചാ എന്നിവയും പാർവതി അഭിനയിച്ച മലയാള ചിത്രങ്ങളാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close