വേദി ആണുങ്ങള്‍ക്ക്, സൈഡില്‍ നില്‍ക്കാന്‍ സ്ത്രീകൾ; അമ്മ സംഘടനയെ വീണ്ടും വിമർശിച്ചു നടി പാർവതി തിരുവോത്ത്..!

Advertisement

രണ്ടു ദിവസം മുമ്പാണ് മലയാളത്തിലെ താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരം കൊച്ചിയിൽ വെച്ചു ഉത്ഘാടനം ചെയ്യപ്പെട്ടത്. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ കൊച്ചി മേയർ, എം പി ഹൈബി ഈഡൻ എന്നിവരും സംബന്ധിച്ചു. എന്നാൽ ഇപ്പോഴിതാ ഈ ചടങ്ങിലെ ഒരു സംഭവത്തെ അടിസ്ഥാനമാക്കി അമ്മ സംഘടനയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് ഒരിക്കൽ കൂടി മുന്നോട്ട് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്ന് രാജി വെച്ച ഈ നടി, മലയാളത്തിലെ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ വിമൻ ഇൻ സിനിമാ കലക്ട്ടീവിലെ പ്രധാന അംഗം കൂടിയാണ്.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് ചിലർ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് പാർവതിയുടെ പരോക്ഷ വിമർശനം. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് മീഡിയ വണ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവ്വതി പറയുന്നത്. ഒരു നാണവുമില്ലാതെ ഈ രീതികൾ ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത്, തനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ് എന്നും പാർവ്വതി കൂട്ടിച്ചേർക്കുന്നു. തനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് തനിക്കതിനു സാധിച്ചതെന്നും പാർവതി വിശദീകരിച്ചു. ഉത്ഘാടന ചടങ്ങിനിടെ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു എന്നതാണ് വിവാദത്തിന് കാരണമായത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close