സുരേഷ് ഗോപിയുടെ ‘പാപ്പനെ’കുറിച്ച് നൈല ഉഷയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ….

Advertisement

പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നൈല ഉഷ. സൂപ്പർതാര ചിത്രങ്ങളിൽ അടക്കം നിരവധിസിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് താരമിപ്പോൾ. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ പുതുതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് പാപ്പൻ. ചിത്രത്തിൽ നൈല ഉഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ കഴിഞ്ഞ ദിവസം നൈല ഉഷ പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിയുമായുള്ള പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും നൈല ഉഷ പങ്കുവെച്ചു. മലയാളി പ്രേക്ഷകരും സുരേഷ് ഗോപി ആരാധകരും വലിയ ആവേശത്തോടെ കാത്തിരിക്കുന്ന പാപ്പാനെകുറിച്ച് നൈല ഉഷ പറഞ്ഞത് ഇങ്ങനെ : നൂറു ശതമാനവും പാപ്പൻ സുരേഷ് ഗോപിയുടെ ഒരു വമ്പൻ തിരിച്ചുവരവ് ആയിരിക്കും. മുഴുനീള സുരേഷ് ഗോപി ചിത്രം തന്നെയായിരിക്കും എന്ന് ഉറപ്പിക്കാം. ജോഷിസാറും സുരേഷേട്ടനും ആയിട്ടുള്ള ഒരുപാട് നല്ല സിനിമകൾ നമ്മൾ കണ്ടിട്ടുള്ളതാണെല്ലോ, ആ ചിത്രങ്ങൾക്ക് ശേഷം എനിക്ക് തോന്നുന്നു വളരെ വ്യത്യസ്തം ആയിട്ടുള്ള പോലീസ് ഓഫീസറിനെ ആണ് സുരേഷേട്ടൻ ഇതിൽ ചെയ്യുന്നത്. കുറേ ഷേഡുകൾ ഉള്ള ഇമോഷൻസിന് ഏറെ പ്രാധാന്യമുള്ള ഒരു വലിയ ചിത്രമാണ്.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സർ കേട്ട സ്ക്രിപ്റ്റ്കളിൽ ഏറ്റവും എക്സ്സൈറ്റ് ചെയ്യിച്ച സ്ക്രിപ്റ്റ് ആണ് പാപ്പന്റെത് എന്ന് കഴിഞ്ഞ ദിവസം കൂടി കണ്ടപ്പോൾ ജോഷി സാർ എന്നോട് പറഞ്ഞതേയുള്ളൂ. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ സിനിമ ചെയ്യണമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. നിങ്ങൾക്ക് അറിയാമല്ലോ സുരേഷേട്ടന് ഇലക്ഷന്റെ തിരക്കുകൾ ഒക്കെയുണ്ട് എങ്കിലും അതിനിടയിലൂടെ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. സുരേഷ് ഏട്ടന്റെ ഗെറ്റപ്പുകൾ ഒക്കെ കണ്ടു കാണുമല്ലോ, അതല്ലാതെ തന്നെ സുരേഷ് ഏട്ടന് വേറെ കുറെ ഗെറ്റപ്പുകൾ ഒക്കെ ഉണ്ട്. നമ്മൾ സുരേഷേട്ടനെ പോലീസ് ഓഫീസർ ആയിട്ട് കുറെ സിനിമകളിൽ കണ്ടിട്ടുണ്ട്. അതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രമാണി സിനിമക്കകത്ത്. മാസ്സ് എന്ന രീതിയേക്കാൾ കൂടുതൽ ഈ സിനിമ ഇമോഷണൽ സൈഡിനാണ് പ്രാധാന്യം കൊടുക്കുന്നത്.മാസ് ഡയലോഗ് പറയുന്ന അങ്ങനത്തെ ഒരു കഥാപാത്രമാണോ സുരേഷേട്ടൻ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം നിങ്ങൾ ഇതുവരെ കാണാത്ത ഒരു സുരേഷ് ഗോപി ആയിരിക്കും ഈ ചിത്രത്തിൽ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close