വാക്കുകളിലെ സത്യം മനസ്സിലാക്കി പ്രതികരിക്കുക; മേക്കപ്പ് വിഷയത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി നടി നിമിഷ സജയൻ..!

Advertisement

മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഈ നടി തന്റെ ഗംഭീര പ്രകടനം കൊണ്ട് വളരെ വേഗം പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു. കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ നിമിഷ കാമ്പുള്ള ചിത്രങ്ങളുടെ ഭാഗമാവാൻ കൂടുതൽ താൽപ്പര്യം കാണിക്കുന്ന നടി കൂടിയാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ഈ നടിക്ക് ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചു വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. പ്രശസ്ത നടിയും സംവിധായകൻ ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി അവതരിപ്പിച്ച ആനീസ് കിച്ചൻ എന്ന പരിപാടിയിൽ വെച് മേക്കപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള നിമിഷയുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിമിഷ.

നിമിഷ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഞാൻ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വരുന്നുണ്ട്. അതിനെ സംബന്ധിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ വ്യക്തമാക്കുകയാണ്. എന്നോട് വ്യക്തിപരമായി ചോദിച്ച ഒരു ചോദ്യമായിരുന്നു നിമിഷക്ക് മേക്കപ്പ് ഇഷ്ടമാണോ ? ഇല്ലയോ ?. അതിന് ഞാൻ നൽകിയ മറുപടി വ്യക്തപരമായി എനിക്ക് മേക്കപ്പ് താൽപര്യം ഇല്ല, പക്ഷേ സിനിമയുടെ ആവശ്യത്തിന് മേക്കപ്പ് ആവശ്യമായി വന്നാൽ ഞാൻ ഇടും എന്നും പറഞ്ഞിട്ടുണ്ട്. കുറച്ച് പേർ ഞാൻ മേക്കപ്പ് ഇട്ട ഫോട്ടോസ് കണ്ടിട്ട് ഇതിൽ മേക്കപ്പ് ഇല്ലോ എന്ന് ചോദിച്ചു. എനിക്ക് പറയാനുള്ളത് സിനിമയുടെ ആവശ്യത്തിന് ഉള്ള ഫോട്ടോ ഷൂട്ട്, ചാനൽ പരിപാടികൾ, മാഗസിൻ ഫോട്ടോ ഷൂട്ട് തുടങ്ങിയ സാഹചര്യങ്ങളിൽ മേക്കപ്പ് അനിവാര്യമാണ്. ഞാൻ ഇടുകളും ചെയ്യും. അത് തന്നെ പ്രെഫഷണലിന്റെ ഭാഗമാണ്. മേക്കപ്പ് ഇഷ്ടമല്ല എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗവും. എനിക്ക് ഒരുപാട് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. എല്ലാവർക്കും മറുപടി നൽകാൻ സാധിക്കാതത്തിനാൽ ഇവിടെ ക്കുറിപ്പ് നൽക്കുന്നു. വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close