![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/12/actress-hansika-motwani-got-married-to-sohael-khaturiya.jpg?fit=1024%2C592&ssl=1)
പ്രശസ്ത തെന്നിന്ത്യൻ നടി ഹൻസിക മൊട്‍വാനി വിവാഹിതയായി. സുഹൃത്ത് സുഹൈൽ കതുരിയയെ ആണ് ഹൻസിക വിവാഹം ചെയ്തത്. ജയ്പുരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ച് ഇന്നലെയാണ് നടിയുടെ വിവാഹം നടന്നത്. ഹൻസികയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ആണ് ഇന്നലെ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹ ചടങ്ങുകൾക്ക് വേണ്ടി നടിയും കുടുംബവും മുംബൈയിൽ നിന്നും ജയ്‌പൂരിലേക്ക് പോയത്. ശേഷം വെളളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ 2 വർഷമായി ഹൻസികയും സുഹൈലും ഒരുമിച്ച് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ്. അങ്ങനെയുള്ള സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയിരിക്കുന്നത്. കുറച്ചു നാൾ മുൻപ് പാരിസിലെ ഈഫൽ ഗോപുരത്തിന്റെ മുൻപിൽ വച്ച് സുഹൈൽ വിവാഹാഭ്യർഥന നടത്തുന്ന ചിത്രം ഹൻസിക പങ്ക് വെച്ചത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/12/actress-hansika-motwani-got-married-to-sohael-khaturiya-2.jpg?resize=1078%2C1318)
![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/12/actress-hansika-motwani-got-married-to-sohael-khaturiya-1.jpg?resize=1078%2C1480)
ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ നായകനായ, രാകേഷ് റോഷന്റെ കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം തെലുങ്ക് ചിത്രമായ ദേശമുദുരുവിൽ നായികയായി അഭിനയിച്ചും ഹൻസിക ശ്രദ്ധ നേടി. പിന്നീട് ഏതാനും ഹിന്ദി സിനിമകളിലും പ്രത്യക്ഷപ്പെട്ട ഈ നടി വലിയ പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്. 2008-ൽ കന്നഡയിലും നായികയായി അരങ്ങേറ്റം കുറിച്ച ഹൻസിക വൈകാതെ തമിഴിലും താരമായി. തമിഴിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച ഹൻസിക തെലുങ്കിലും കയ്യടി നേടി. തമിഴിലും തെലുങ്കിലും ഇപ്പോഴും സജീവമായി നിൽക്കുന്ന താരം കൂടിയാണ് ഹൻസിക. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ വില്ലൻ എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ 2017 ഇൽ ഹൻസിക മലയാളത്തിലും അഭിനയിച്ചിരുന്നു.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/12/actress-hansika-motwani-got-married-to-sohael-khaturiya-4.jpg?resize=1078%2C1332)
![](https://i0.wp.com/onlookersmedia.com/wp-content/uploads/2022/12/actress-hansika-motwani-got-married-to-sohael-khaturiya-3.jpg?resize=1078%2C1332)