![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/actress-bhama-wedding-images-1.jpg?fit=1024%2C592&ssl=1)
പ്രശസ്ത മലയാള നടിയായ ഭാമയുടെ വിവാഹ നിശ്ചയം ഇന്ന് കഴിഞ്ഞു. ഇപ്പോൾ വരനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ് ഈ നടി. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് അപേക്ഷിച്ചു കൊണ്ടാണ് ഭാമ ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. രേഖിത എന്നായിരുന്നു ഈ നടിയുടെ യഥാർത്ഥ പേര്. പിന്നീട് ലോഹിത ദാസ് ആണ് ഭാമ എന്ന പേര് ഈ നടിക്ക് നൽകിയത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ ഈ നടി സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്തു.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/actress-bhama-wedding-images-2-1024x682.jpg?resize=1024%2C682)
കഴിഞ്ഞ ഒരു വർഷത്തോളമായി സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഈ നടി ഏകദേശം അൻപതിൽ അധികം സിനിമയിലഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ കന്നഡ, തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട് ഈ നടി. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത മറുപടി എന്ന മലയാള ചിത്രമാണ് ഭാമയഭിനയിച്ചു പുറത്തു വന്ന അവസാന മലയാള ചിത്രം. അരുൺ ജഗദീഷ് എന്നാണ് ഭാമയുടെ വരന്റെ പേര്. ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന അരുൺ വളർന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനായ അരുൺ ഇപ്പോൾ ദുബായിൽ ബിസിനസ്സ് ചെയ്യുകയാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കൾ കൂടിയാണ് അരുണിന്റെ ഫാമിലി. ഇവരുടെ വിവാഹം നടക്കുക കോട്ടയത്ത് വെച്ചായിരിക്കും. വിവാഹത്തിന് ശേഷം ഭാമ സിനിമയിൽ അഭിനയിക്കുമോ എന്നതിനെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/actress-bhama-wedding-images-3-1024x682.jpg?resize=1024%2C682)
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/actress-bhama-wedding-images-4-1024x682.jpg?resize=1024%2C682)