ജീവിത വിജയം നേടിയ വ്യക്തിത്വങ്ങളുടെ അനുഭവങ്ങളും വാക്കുകളും മറ്റുള്ളവർക്ക് എന്നും പ്രചോദനം തന്നെയാണ്. സാഹചര്യങ്ങൾ വളരെ മോശം ആയതുകൊണ്ട് സ്വപ്നങ്ങളിൽ എത്തിപ്പിടിക്കാൻ കഴിയാത്ത നിരവധി ആളുകൾക്ക് സെലിബ്രിറ്റികളുടെയും ഉയരങ്ങളിൽ നിൽക്കുന്നവരുടെയുമായുള്ള വാക്കുകൾ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. സിനിമാ ലോകത്ത് വിജയിച്ചു നിൽക്കുന്ന നിരവധി താരങ്ങൾ തങ്ങളുടെ അനുഭവങ്ങളും ഉപദേശങ്ങളും പുതിയ ആളുകൾക്ക് പകർന്നു നൽകാറുണ്ട്. അത്തരത്തിൽ നടി അനു സിത്താര സിനിമ മോഹികളായ പെൺകുട്ടികൾക്ക് പ്രചോദനമാകുന്ന കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. റെഡ് എഫ്എംനു നൽകിയ അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയ നടി അനു സിത്താര തന്റെ ജീവിത വിജയത്തെക്കുറിച്ചും അതിനായുള്ള ശ്രമത്തെ കുറിച്ചും തുറന്ന് പറഞ്ഞത്. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത് 2013- ൽ റിലീസ് ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഒരു ഇന്ത്യൻ പ്രേമകഥയിൽ ഒരു പ്രധാന വേഷം ചെയ്ത അനു സിത്താര മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്ത അനു സിത്താര പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങുകയും ചെയ്തു.
സിനിമാനടി ആവണമെന്ന് മോഹിക്കുന്നവരോട് അനു സിതാരക്ക് പറയാനുള്ളത് ഇതാണ്: നടിയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നടി ആയിരിക്കും. നിങ്ങൾ അതിനു വേണ്ടി ശ്രമിക്കുക എന്തായാലും. ശ്രമിക്കുമ്പോൾ എന്തായാലും നിങ്ങൾക്ക് അത് കിട്ടും. കാരണം എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. ഞാൻ നടി ആയതിലും ഡാൻസുകാരി ആയതിലും ഞാൻ ആഗ്രഹിച്ചതിനോടൊപ്പം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആഗ്രഹിക്കുക മാത്രമല്ല അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ അതെല്ലാം എനിക്ക് തിരിച്ചു കിട്ടിയിട്ടുണ്ട്. ആഗ്രഹങ്ങൾ സഫലമായിട്ടുണ്ട്. മോഹം കൊണ്ടാൽ മാത്രം നിങ്ങൾ നടി ആവുകയില്ല അതിനു വേണ്ടി ശ്രമിക്കുക. ഹാപ്പി വെഡിങ്, ഫുക്രു, രാമന്റെ ഏദൻതോട്ടം, അച്ചായൻസ്, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായും സഹനടിയായും അനു സിത്താര തിളങ്ങി. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് അനു സിത്താര ഇപ്പോൾ മലയാള സിനിമയിലെ മുഖ്യധാരാ നായിക നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ്.