മലയാളം, തമിഴ് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് അഞ്ജലി അമീർ. ഒരു ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മലയാളത്തിലെ സുവർണ്ണ പുരുഷൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഞ്ജലി അമീറിന് ഏറെ കയ്യടി നേടിക്കൊടുത്തത് തമിഴിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പേരന്പ് എന്ന ചിത്രമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രത്തിലെ മീര എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് ഈ നടി കാഴ്ച വെച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിയിപ്പോൾ തന്റെ ഒരു ഫോട്ടോയെ പരിഹസിച്ചവർക്കു നൽകിയ മറുപടിയാണ് എല്ലാവരുടെയും കയ്യടി നേടുന്നത്. ഒരു പുഴയിൽ താൻ കുളിക്കുന്നതിന്റെ ഒരു ചിത്രം അഞ്ജലി അമീർ തന്റെ ഫേസ്ബുക് പേജിൽ പങ്കു വെച്ചിരുന്നു. എന്നാൽ അതിന്റെ താഴെ വന്നു ചിലർ കമന്റ് ചെയ്തത് നാണമില്ലേ എന്നാണ്.
https://www.instagram.com/p/CBenrlgJo6o/
അങ്ങനെ കമന്റ് ചെയ്തവർക്ക് വേണ്ടി അതേ ഗെറ്റപ്പിൽ തന്നെ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അഞ്ജലി അമീർ കുറിച്ച വാക്കുകൾ ഇങ്ങനെ, ആദ്യത്തെ പിക് നു നാണമില്ലേ എന്ന് ചോദിച്ചവർക്കു. എന്തോ എനിക്ക് നാണം അല്പം കുറവാ. my body my right. ഏതായാലും നടിയുടെ കിടിലൻ മറുപടിക്കു പ്രശംസയുമായി ഒട്ടേറെ പേർ ആ പോസ്റ്റിൽ എത്തുന്നുണ്ട്. ഇതിനു മുൻപും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുള്ള അഞ്ജലി അമീർ പല സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാട് തുറന്നു പറയുന്ന ശ്കതമായ വ്യക്തിത്വത്തിന് ഉടമ കൂടിയാണ്.