വിവാഹ റിസപ്‌ഷനു പകരം ജൂനിയർ ആർട്ടിസ്റ്റുകൾക്കു ഒരു കൈത്താങ്ങുമായി യോഗി ബാബു.

Advertisement

കൊറോണ രോഗ പ്രതിരോധത്തിനായി രാജ്യം മുഴുവൻ ലോക്ക് ഡൗണിലായതോടെ ഇന്ത്യയിലെ സിനിമാ രംഗം മുഴുവനായി നിശ്ചലമായി. അതോടു കൂടി സിനിമയിലെ ദിവസ വേതനക്കാരായ തൊഴിലാളികളും ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാം കടുത്ത ദുരിതത്തിലായി മാറി. ഓരോ ഇന്ഡസ്ട്രികളിലേയും വലിയ താരങ്ങൾ തങ്ങളുടെ ഇന്ഡസ്ട്രിയിലെ തൊഴിലാളികളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവും ആരംഭിച്ചു കഴിഞ്ഞു. രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങിയവര്‍ സിനിമാ സംഘടനയായ ഫെഫ്‌സിക്ക് ധനസഹായവുമായി ഈ സാഹചര്യത്തിൽ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രശസ്ത തമിഴ് നടൻ ഹാസ്യ നടൻ യോഗി ബാബുവും തനിക്കു സാധിക്കുന്ന സഹായവുമായി എത്തിയിരിക്കുകയാണ്. ഏപ്രിൽ ഒൻപതിന് നടക്കാനിരുന്ന തന്റെ വിവാഹ റിസപ്‌ഷനു പകരം അന്നേ ദിവസം ജൂനിയർ ആർട്ടിസ്റ്റുകൾക്കു വേണ്ടി 1250 ചാക്ക് അരിയാണ് യോഗി ബാബു നൽകിയത്. കുറച്ചു നാൾ മുൻപാണ് യോഗി ബാബുവിന്റെ വിവാഹം നടന്നത്. വിവാഹം പെട്ടെന്ന് ആയതിനാൽ ആരെയും ക്ഷണിക്കാൻ കഴിയാത്തതു കൊണ്ട് ഏപ്രിൽ ഒൻപതിന് വലിയ റിസപ്‌ഷനാണ് അദ്ദേഹം പ്ലാൻ ചെയ്തിരുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയെ അടക്കം, തമിഴ് സിനിമാ മേഖലയിലെ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിച്ചുകൊണ്ട് ആഘോഷപൂര്‍വം റിസപ്‌ഷൻ നടത്താനായിരുന്നു യോഗി ബാബു തീരുമാനിച്ചിരുന്നത്. എന്നാൽ അതിനിടെയിലാണ് രാജ്യം ലോക്ക് ഡൗണിലായതു. റിസപ്‌ഷൻ നീട്ടി വെച്ചെങ്കിലും അതേ ദിവസം തന്നെ തന്റെ മേഖലയിലെ ജൂനിയർ ആർട്ടിസ്റ്റുകളെ സഹായിച്ചു കൊണ്ട് മുന്നോട്ടു വന്ന യോഗി ബാബുവിന് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ തമിഴ് സിനിമയിലെ ഏറ്റവും തിരക്കേറിയ ഹാസ്യനടന്മാരിലൊരാളാണ് യോഗി ബാബു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close