25 കോടി ബഡ്ജറ്റിൽ സ്വന്തം ചിത്രം നിർമ്മിക്കാൻ ഉണ്ണിമുകുന്ദൻ

Advertisement

മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്റെതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന പേരിൽ മലയാളികൾ നെഞ്ചോട് ചേർത്ത് നിർത്തിയിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിവസത്തിൽ ഒരു വമ്പൻ പ്രോജക്റ്റിന്റെ അന്നൗൻസ്മെന്റ് നടത്തിയിരിക്കുകയാണ്. പുലിമുരുകൻ, മധുരരാജ എന്നീ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത വൈശാഖും ഉണ്ണി മുകുന്ദനും ഒരു ചിത്രത്തിന് വേണ്ടി കൈകോർക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മല്ലു സിങ് എന്ന ചിത്രത്തിമാണ് ഉണ്ണി മുകുന്ദന്റെ കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ചത്. നീണ്ട 8 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ ഒട്ടേറെ സിനിമ താരങ്ങൾ ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിവസത്തിൽ പോസ്റ്റർ റിലീസ് ചെയ്തു. 25 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ഒരു മാസ്സ് എന്റർട്ടയിനർ ആയിരിക്കും. ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർമ്മിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം കരസ്ഥമാക്കിയ പുലിമുരുകൻ ടീമാണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഉദയ്കൃഷ്ണയാണ് ബ്രൂസ് ലീയുടെ തിരക്കഥാ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കോവിഡ് പ്രതിസന്ധികൽ മാറിയതിന് ശേഷം 2021 ൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരേപോലെ തീയറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന രീതിയിലായിരിക്കും ചിത്രം അണിയിച്ചൊരുക്കുക.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close