രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ അച്ഛനാവാന്‍ വിളിച്ചപ്പോള്‍ സായി കുമാര്‍ പറഞ്ഞത്….

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് അൻവർ റഷീദ് ഒരുക്കിയ രാജമാണിക്യം. ടി എ ഷാഹിദ് രചിച്ച ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് രഞ്ജിത് ആണ്. പിന്നീട് ആണ് ഈ ചിത്രം അൻവർ റഷീദിന്റെ അരങ്ങേറ്റ ചിത്രമായി മാറിയത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛൻ ആയി അഭിനയിച്ചത് പ്രശസ്ത നടൻ സായി കുമാര്‍ ആണ്. മമ്മൂട്ടിയുടെ ഒക്കെ അച്ഛൻ വേഷം ചെയ്യുന്നതിനെ കുറിച്ചും ഈ വേഷം ലഭിച്ചതിനെ കുറിച്ചും ഇപ്പോൾ വെളിപ്പെടുത്തുകയാണ് സായി കുമാര്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായി കുമാറിന്റെ മനസ്സ് തുറക്കൽ. സായി കുമാര്‍ അവതരിപ്പിച്ച രാജരത്‌നം പിള്ള വളരെ ശ്രദ്ധ നേടിയ ഒരു വേഷം ആയിരുന്നു. ആദ്യം ഈ ചിത്രത്തെ കുറിച്ച് അതിൽ അഭിനയിച്ച നടൻ രഞ്ജിത്തിനോട് ചോദിച്ചപ്പോള്‍ തനിക്ക് അതില്‍ പറ്റിയ വേഷമൊന്നുമില്ലെന്നാണ് മറുപടി കിട്ടിയത് എന്ന് സായി കുമാർ പറയുന്നു. മമ്മൂക്കയുടെ കൂടെയുള്ള ഒരു തിരുവനന്തപുരം ലൈനിലുള്ള പടമാണെന്നും മമ്മൂക്കയുടെ ഒപ്പമുള്ളവരുടെയൊക്കെ വേഷം താൻ ചെയ്താൽ ശരിയാവില്ല എന്നുമായിരുന്നു പറഞ്ഞത് എന്നും സായി കുമാർ ഓർത്തെടുക്കുന്നു.

Advertisement

പിന്നീട് ഒരു ദിവസം പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് തന്നെ രാത്രി 11 മണിക്ക് വിളിക്കുകയും, വഴക്കു പറയരുത് എന്ന മുഖവുരയോടെ, ആ അച്ഛൻ വേഷം ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തെന്നു സായി കുമാർ പറയുന്നു. താൻ അപ്പോൾ തിരിച്ചു ചോദിച്ചത് പണം കിട്ടുമോ എന്ന് മാത്രമാണെന്നും, കിട്ടും എന്ന് ആന്റോ പറഞ്ഞപ്പോൾ ആ വേഷം സ്വീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു. തനിക്കു അച്ഛന്‍ കഥാപാത്രങ്ങള്‍ ഇഷ്ടമാണ് എന്നും, മാത്രമല്ല മമ്മൂക്കയെ പോലുള്ളവരുടെ അച്ഛനാവുക എന്ന് പറഞ്ഞാല്‍ അതൊരു വെല്ലുവിളി കൂടിയാണല്ലോ എന്നും സായി കുമാർ വിശദീകരിക്കുന്നു. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആറാട്ട്, റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് എന്നിവയാണ് സായി കുമാർ അഭിനയിച്ചു അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ. മമ്മൂട്ടിക്കൊപ്പം സിബിഐ 5 , ദി ബ്രെയിൻ എന്ന ചിത്രത്തിലും സായ് കുമാർ അഭിനയിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close