റിയാസ് ഖാന് മര്‍ദ്ധനം; കൊറോണക്കെതിരെ സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടത്തിനാണ് താരത്തിന് മർദ്ധനമേറ്റത്

Advertisement

കൊറോണ രോഗ ഭീഷണിയെ തുടർന്ന് ഇപ്പോൾ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിലാണ്. സാധാരണ ജനങ്ങൾ മുതൽ സിനിമയിലെ സൂപ്പർ താരങ്ങൾ വരെ തങ്ങളുടെ വീടിനുള്ളിലാണ്. രോഗം പകരുന്നത് ചെറുക്കാൻ ആരും വീട്ടിൽ നിന്ന് പുറത്തു ഇറങ്ങരുത് എന്നും അതുപോലെ സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. ആ നിർദേശം മീഡിയ വഴി, ഒട്ടേറെ പ്രശസ്ത വ്യക്തികളുടെ സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഒരു റിപ്പോർട്ട് പറയുന്നത് കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട പ്രശസ്ത തെന്നിന്ത്യൻ നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി ലഭിച്ചിരിക്കുകയാണ് എന്നാണ്. ഈ സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ ആണ് ആദ്യം റിപ്പോർട്ട് വന്നത്. റിയാസ് ഖാൻ തന്നെയാണ് ആ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നതും.

Advertisement

അവർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് ഈ സംഭവം അരങ്ങേറിയത്. പതിവ്‌ പോലെ രാവിലെ നടക്കാനിറങ്ങിയ റിയാസ് ഖാൻ, ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അവരുടെ അടുത്തു ചെന്നു സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നതും അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാൻ ശ്രമിക്കുന്നതും. എന്നാല്‍ ഈ സംഭാഷണം തര്‍ക്കത്തിലേക്ക് നീങ്ങുകയും അതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് റിയാസ് ഖാൻ ആരോപിക്കുന്നത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ സിനിമാ താരം ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഏതായാലും ഈ സംഭവത്തില്‍ കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കുകയും പോലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close