എന്റെ ജീവിതത്തിലെ വില്ലനും നായകനും ആരെന്ന് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

Advertisement

മലയാള സിനിമയിൽ നടനായും, സംവിധായകനായും, നിർമ്മാതാവായും ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. പൃഥ്വിരാജ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസും അയ്യപ്പനും കോശിയും വലിയ വിജയമാണ് ബോക്സ് ഓഫിസിൽ കരസ്ഥമാക്കിയത്. തന്റെ സിനിമ ജീവിതത്തിൽ നായകനും വില്ലനും ആരെന്ന് ഒരു അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

സോഷ്യൽ മീഡിയ മാത്രമാണ് തന്റെ ജീവിതത്തിൽ നായകനും വില്ലനുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന് താരം വ്യക്തമാക്കി. ഒരുകാലത്ത് തന്റെ പേരിൽ സത്യമല്ലാത്ത ഒരുപാട് കുപ്രചാരങ്ങൾ സോഷ്യൽ മീഡിയ ക്യാമ്പയിൻ എന്ന നിലയിൽ നടന്നിട്ടുണ്ടെന്ന് പൃഥ്വിരാജ് സൂചിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സെന്സറിങ് ഇല്ലാത്ത കാരണം എന്ത് വേണമെങ്കിലും പറയാനുള്ള ലൈസൻസ്‌ ഉണ്ടെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. ഒരു ഫേസ്ബുക്ക് പേജ് അഥവാ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പിന്നിൽ ആരെന്ന് അറിയില്ല എന്ന ധൈര്യം മൊബ് മെന്റാലിറ്റി സൃഷ്ട്ടിക്കുമെന്ന് താരം വ്യക്തമാക്കി. പൃഥ്വിരാജ് എന്ന നടന്റെ തുടക്ക കാലത്ത് സോഷ്യൽ മീഡിയ ഒന്നടങ്കം അദ്ദേഹത്തെ വിമർശിച്ചു സിനിമ ജീവിതത്തിൽ വില്ലനായി വരുകയും ചെയ്തിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം പകരം വെക്കാൻ സാധിക്കാത്ത പ്രകടനങ്ങളിലൂടെ അതേ സോഷ്യൽ മീഡിയ അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. താൻ ഇങ്ങനെയാണന്ന് പറഞ്ഞ സോഷ്യൽ മീഡിയ തന്നെയാണ് പിൽക്കാലത്ത് ഇയാൾ ഇങ്ങനെ തന്നെയാണോ ഇയാളെ പോലെ ആവണ്ടേ എന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close