നല്ല ഭക്ഷണവും മികച്ച പ്രതിഫലവും നൽകുന്ന നിർമ്മാതാവ്; ഏയ്‌ ഓട്ടോ എന്ന സൂപ്പർ ഹിറ്റിന്റെ ഓർമകളുമായി നടൻ മോഹൻ ജോസ്..!

Advertisement

1990 എന്ന വർഷത്തിലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു മോഹൻലാലിനെ നായകനാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ് ഓട്ടോ എന്ന ചിത്രം. ഹിസ് ഹൈനസ് അബ്ദുള്ള എന്ന മോഹൻലാൽ ചിത്രത്തിന് പിന്നിൽ ആ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം നേടിയ ഏയ് ഓട്ടോ നിർമ്മിച്ചത് നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജുവാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നിർമ്മാതാക്കളിലൊരാൾ എന്നറിയപ്പെടുന്ന മണിയൻ പിള്ള രാജു നിർമ്മിച്ച സൂപ്പർ ഹിറ്റുകളാണ് ഹലോ മൈ ഡിയർ റോങ് നമ്പർ, ഏയ് ഓട്ടോ, വെള്ളാനകളുടെ നാട് തുടങ്ങിയവ. അത് കൂടാതെ അനന്തഭദ്രം, പാവാട, ഫൈനൽസ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ ഏയ് ഓട്ടോ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്ത മോഹൻ ജോസ്, ആ ചിത്രത്തെക്കുറിച്ചും നിർമ്മാതാവ് മണിയൻ പിള്ള രാജുവിനെക്കുറിച്ചും എഴുതിയ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

മോഹൻ ജോസ് കുറിച്ച വാക്കുകൾ ഇങ്ങനെ, നിർമ്മാതാവു കൂടിയായ മണിയൻപിള്ള രാജുവാണ്: ഏയ് ഓട്ടോയിലേക്ക് എന്നെ ക്ഷണിച്ചത്. ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള SI യുടെ റോളായിരുന്നു.( മോഹൻരാജ് അവതരിപ്പിച്ചത്). പിന്നീട് രാജു തന്നെ പറഞ്ഞു കുറേക്കൂടി ശ്രദ്ധേയമായ ഒരു ക്യാരക്ടർ, അതായത് ഓട്ടോക്കാർക്കിടയിലെ വഴക്കാളിയുടെ റോൾ ചെയ്യാമെന്ന്. അക്കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടായിരുന്നു ലൊക്കേഷൻ. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ചിത്രമായിരുന്നു ഏയ് ഓട്ടോ. അനുകരണീയമായ പ്രത്യേകളുള്ള ഒരു നിർമ്മാതാവാണ് മണിയൻപിള്ള രാജു. പ്രതിഫലത്തിൻറെ കാര്യത്തിൽ ഉദാരവാനും. ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂർണ്ണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ. മദ്രാസിലെ ഡബ്ബിംഗ് കഴിഞ്ഞ് മടങ്ങാൻ നേരമായപ്പോൾ രാജു എന്നോടു ചോദിച്ചു പ്രതിഫലം കുറഞ്ഞുപോയെന്നു തോന്നുന്നെങ്കിൽ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാൽ തരാം. കരാർ പ്രകാരമുള്ള മുഴുവൻ തുകയും നിങ്ങൾ തന്നു കഴിഞ്ഞു. ഇനി കൂടുതൽ ചോദിക്കുന്നത് ഔചിത്യമില്ലായ്മാണ് എന്നു പറഞ്ഞ് ഞാൻ കൈ കൊടുത്തു പിരിഞ്ഞു. ഏയ് ഓട്ടോ വൻ വിജയമായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close