ലാലിൻറെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ്; പഞ്ചാബി ഹൗസിന്റെ താളത്തിനൊപ്പം നൃത്തം വെച്ച് ഒരു ആഘോഷരാവ്

Advertisement

സിനിമാ താരം ലാലിൻറെ മകൾ മോണിക്ക വിവാഹിതയായി. കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ ഭാവന, ബാലു വർഗീസ് ,സുജിത് വാസുദേവൻ, ആസിഫ് അലി, ശ്രീനാഥ് ഭാസി എന്നിങ്ങനെ താരനിരയാണ് പങ്കെടുത്തത്. ആട്ടവും പാട്ടുമായി സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ.

ആഘോഷങ്ങൾ അരങ്ങേറുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഹരിശ്രീ അശോകൻ കടന്നുവരികയുണ്ടായി. ബാലു വർഗീസിനോട് പാട്ട് നിർത്താൻ ആവശ്യപ്പെടുകയും ലാലിൻറെ മകളുടെ കല്യാണത്തിന് പഞ്ചാബി ഹൗസിലെ പാട്ടാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ആളുകൾ കരഘോഷത്തോടെയാണ് ഈ നിർദേശം സ്വീകരിച്ചത്. തുടർന്ന് പഞ്ചാബി രീതിയിൽ ധോൽ കൊട്ടി ‘ഉദിച്ച ചന്തിരന്റെ ‘എന്ന പാട്ടിനോടൊപ്പം ലാൽ തന്നെ ആഘോഷങ്ങൾ കൊഴുപ്പിച്ചു. പിന്നീട് ജീൻ പോൾ, മോണിക്ക എന്നിവരോടൊപ്പം ലാലും സ്റ്റേജിലേക്ക് കടന്നുവന്ന് നൃത്തം ചെയ്യുകയുണ്ടായി.

Advertisement

റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച ഒരു മുഴുനീള കോമഡി ചിത്രമായിരുന്നു ‘പഞ്ചാബി ഹൗസ്’. കേരളത്തിൽ താമസമാക്കിയ പഞ്ചാബി ഫാമിലിയെ കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഈ ചിത്രം ദിലീപ്, ഹരിശ്രീ അശോകൻ, ലാൽ എന്നിവരുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു. സിക്കന്ദർ സിങ് എന്ന കഥാപാത്രത്തെയാണ് ലാൽ ഇതിൽ അവതരിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close