വേർപാടിൽ സഹിക്കാനാകാതെ വിങ്ങി പൊട്ടിക്കരഞ്ഞ് ആലീസ്; ‘പാർപ്പിടം’ സങ്കടക്കടലാകുന്നു

Advertisement

പ്രിയപ്പെട്ടവന്റെ വേർപാട് സഹിക്കാനാകാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ആലീസ്. അന്തരിച്ച നടൻ ഇന്നസെന്റിനെ വീടായ ‘പാർപ്പിടത്തിലേക്ക് എത്തിക്കുമ്പോൾ ഒരു നോക്ക് കാണാൻ പറ്റാതെ വിങ്ങിപ്പൊട്ടി കരയുന്ന ആലീസിന്റെ വിഡിയോയാണ് ഹൃദയത്തിൽ തൊടുന്നത്.
സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ച് നിന്ന ജീവിതത്തിൽ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ജീവന്റെ പാതി വേർപിരിഞ്ഞു പോയപ്പോൾ പാർപ്പിടത്തിൽ ആലിസ് ഇനി തനിച്ചായിരിക്കും.

സന്തോഷം നിറഞ്ഞ ഇരുവരുടെയും ജീവിതത്തിൽ വില്ലൻ ആയത് കാൻസർ ആയിരിന്നു. ഇന്നസെൻറ് അർബുദ ബാധിതനായതിനു ശേഷം ഭാര്യ ആലീസിനും രോഗം പിടിപെട്ടിരുന്നു. ഒരിക്കലും കണ്ണ് നിറയാത്ത എപ്പോഴും പോസിറ്റീവ് എനർജി കൊണ്ട് നടക്കുന്ന ഇന്നസെൻറ് ആലീസിന് അസുഖം വന്നപ്പോഴാണ് മാനസികമായി തളർന്നുവീണത്. പക്ഷേ രണ്ടുപേരും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തെഴുന്നേറ്റു.

Advertisement

നാൽപത്തിയേഴ് വർഷം നീണ്ട ദാമ്പത്യത്തിൽ ഏറെ സന്തോഷവാന്മാരായിരുന്നു രണ്ടുപേരും. എല്ലാ സുഖങ്ങളിലും ദുഃഖങ്ങളിലും അദ്ദേഹത്തിന്റെ തോളോട് ചേർന്നത് പ്രിയതമ തന്നെയാണ്. ഇന്നസെന്റിന്റെ അഭിമുഖങ്ങളിലൂടെ മലയാളികൾക്ക് അത്രയ്ക്ക് സുപരിചയാണ്‌ ആലീസ്. ഇന്നലെ രാത്രിയോടു കൂടിയായിരുന്നു അദ്ദേഹത്തിൻറെ മരണം ഉറപ്പാക്കിയത്. തുടർന്ന് ആശുപത്രിയിൽ അടക്കം വിയോഗ വാർത്തയറിഞ്ഞ് ജനങ്ങൾ തടിച്ചു കൂടിയിരുന്നുm ഇന്ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി വച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തെ ഒരു നോക്കു കാണുവാൻ എത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിൻറെ വസതിയായ ‘പാർപ്പിട’ത്തിലേക് മാറ്റിയത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close