“ഒരിക്കല്‍ കൂടി ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല”; ഉള്ളുനീറുന്ന ചിത്രം പങ്കുവെച്ച് ആലപ്പി അഷ്‌റഫ്

Advertisement

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ആലപ്പി അഷ്റഫിന്റെ ചിത്രം ഹൃദയത്തിൽ തൊടുന്നു. ‘ഒരിക്കല്‍ കൂടിഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഇന്ന് കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴായിരുന്നു മലയാള സിനിമയിലെ പ്രമുഖരും പ്രിയപ്പെട്ട ആരാധകരും അദ്ദേഹത്തെ കാണാൻ ഒഴുകി എത്തിയത്. സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചശേഷം അദ്ദേഹത്തിൻറെ മൃതദേഹം
വസതിയായ ഇരിങ്ങാലക്കുടയില്‍എത്തിച്ചു. തുടർന്ന് ചൊവ്വാഴ്ചയോടു കൂടി ശവസംസ്കാര ചടങ്ങുകൾ ഉണ്ടാകുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

Advertisement

സോഷ്യൽ മീഡിയയിലൂടെ ആരാധകരും സഹതാരങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കുവെച്ചുകഴിഞ്ഞു. പലരും വാക്കുകൾ കിട്ടാതെ സങ്കടം ചൊരിഞ്ഞു കൊണ്ടാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ക്യാൻസർ ബാധിതരായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻറെ നില മോശമായത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ആയിരുന്നു. തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കഴിഞ്ഞദിവസം നൽകിയ മെഡിക്കൽ ബുള്ളറ്റിൽ അദ്ദേഹത്തിൻറെ അവസ്ഥ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് അന്ത്യം സംഭവിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close