യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരളയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം; മനസ്സ് തുറന്ന് ഇന്ദ്രൻസ്

Advertisement

തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ്‌ ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന് നടൻ ഇന്ദ്രൻസ്. ആദ്യമായാണ് ഒരു പള്ളീലച്ചൻ ആയി അഭിനയിക്കാൻ തന്നെ ഒരാൾ വിളിക്കുന്നത് എന്നും വളരെ മികച്ച ഒരു കഥാപാത്രമാണ് അതെന്നും ഇന്ദ്രൻസ് പറയുന്നു. പുതിയ തലമുറയിലെ കുട്ടികൾ വളരെ വ്യത്യസ്തമായ വേഷങ്ങൾക്കാണ് തന്നെ വിളിക്കാറുള്ളതെന്നും അത് ഈ ചിത്രത്തിലും കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നായകൻ രഞ്ജിത് സജീവുമൊത്തുള്ള തന്റെ കോമ്പിനേഷൻ രംഗങ്ങൾ മികച്ചവയാണെന്നും മികച്ച ഭാവിയുള്ള ഒരഭിനേതാവാണ്‌ രഞ്ജിത്ത് എന്നാണ് ആ രംഗങ്ങളിൽ ഒപ്പം അഭിനയിച്ചു കഴിഞ്ഞപ്പോൾ തനിക്ക് തോന്നിയതെന്നും ഇന്ദ്രൻസ് സൂചിപ്പിച്ചു.

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള മെയ് 23 നു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സാരംഗി ശ്യാം ആണ്. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Advertisement

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും സംവിധായകൻ അരുൺ വൈഗ തന്നെയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close