ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

Advertisement

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്തിയ കോടതി, എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നും കോടതി വിധിച്ചു. ഇതോടെ ദിലീപ് കുറ്റവിമുക്തി നേടി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ കുറ്റക്കാർ ആണ് എന്ന് കണ്ടത്തിയ കോടതി, ദിലീപ് ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതിന് തെളിവ് ഇല്ലെന്നും നിരീക്ഷിച്ചു.

നീണ്ട എട്ട് വർഷങ്ങൾ നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിൽ ദിലീപ് അടക്കം ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. പൾസർ സുനി,മാർട്ടിൻ ആന്റണി, മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയത്.

Advertisement

വിധി കേൾക്കാൻ ദിലീപ് അടക്കമുള്ള കേസിലെ പ്രതികൾ രാവിലെ തന്നെ കോടതിയിൽ എത്തിച്ചേർന്നിരുന്നു. 2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയിൽ വാഹനത്തിനുള്ളിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. ഈ കേസിൽ ഗൂഡാലോചന, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ തന്റെ കൂടെ നിന്ന കുടുംബം, സുഹൃത്തുക്കൾ, തന്റെ വക്കീലന്മാർ, ആരാധകർ എന്നിവർക്കെല്ലാം ദിലീപ് വിധി വന്നതിന് ശേഷം മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു. നവാഗതനായ ധനഞ്ജയ് ശങ്കർ ഒരുക്കിയ ഭ.ഭ.ബ ആണ് ദിലീപ് നായകനായി റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close