ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ്; മലയാള സിനിമയിലെ പ്രവണതെയെ കുറിച്ച് തുറന്നടിച്ചു പതിനെട്ടാം പടിയിലെ താരം അക്ഷയ് രാധാകൃഷ്ണൻ..!

Advertisement

ശങ്കർ രാമകൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ് രാധാകൃഷ്ണൻ. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ തുടങ്ങിയവർ അതിഥി വേഷത്തിലെത്തിയ ആ ചിത്രത്തിൽ പക്ഷെ കയ്യടി മുഴുവൻ നേടിയത് അക്ഷയ് ആയിരുന്നു. അക്ഷയ് അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ കൊടുത്ത്. അതിനു ശേഷം വെള്ളേപ്പം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച അക്ഷയ് ആ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അക്ഷയ് രാധാകൃഷ്ണൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സ്വന്തമായി ഒരു circle വേണം അല്ലെങ്കിൽ god father വേണം. ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ്. ഒരു കാരണവും ഇല്ലെങ്കിലും field Out ആക്കാൻ പലരും നോക്കും. കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. ഇതാണ് അക്ഷയ് കുറിച്ച വാക്കുകൾ.

നേരത്തെ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ സംഭവത്തിൽ ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ച് വാർത്തകൾ പുറത്തു വന്നപ്പോൾ, അതിനു സമാനമായ അവസ്ഥ മലയാളത്തിലും ഉണ്ടെന്നു വെളിപ്പെടുത്തി പ്രശസ്ത നടൻ നീരജ് മാധവ് രംഗത്ത് വന്നിരുന്നു. അതിനെതിരെ മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരും നിർമാതാക്കളും മുന്നോട്ടു വന്നെങ്കിലും തന്റെ വാക്കുകൾ പിൻവലിക്കാൻ നീരജ് തയ്യാറായില്ല. ഇപ്പോഴിതാ വളർന്നു വരുന്ന മറ്റൊരു യുവ താരമായ അക്ഷയ് രാധാകൃഷ്ണനും അതേപോലേ തന്നെ പറയുമ്പോൾ നീരജ് മാധവ് പറഞ്ഞതിലും കാര്യമില്ലേ എന്ന ചിന്തയിലാണ് പലരും. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന പലരും സിനിമാ പാരമ്പര്യമില്ലാതെ വന്നു വിജയം കൈവരിച്ചവരാണ് എന്നതും ഒരു സത്യമാണ്. ഏതായാലും അക്ഷയ് നടത്തിയ ഈ പ്രസ്താവന കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്ന് തന്നെ കരുതാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close