കൊച്ചിയിലെ ഏറ്റവും വലിയ ഡി ഐ സ്റ്റുഡിയോ ആണ് ആക്ഷൻ ഫ്രെയിംസ് മീഡിയ. ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളുടേയും ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പരസ്യങ്ങളുടേയും കളറിംഗ് ചെയ്തു ശ്രദ്ധ നേടിയ ഇവർ ഇപ്പോൾ ഒരു പുതിയ സംരംഭവുമായി മുന്നോട്ടു വരികയാണ്. സുജിത് സദാശിവൻ ആണ് ആക്ഷൻ ഫ്രെയിംസ് മീഡിയയുടെ കളറിസ്റ്റ്. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിലെ മർമ്മ പ്രധാനമായ കളറിംഗ് എന്ന സാങ്കേതിക വിദ്യ പഠിപ്പിക്കാനായി കേരളത്തിൽ ഒരു അക്കാദമി തുടങ്ങാൻ പോവുകയാണ് ആക്ഷൻ ഫ്രെയിംസ് മീഡിയ. സിനിമാ രംഗത്തും പരസ്യ രംഗത്തും ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമാണ് ഈ അക്കാദമി തുറന്നു കൊടുക്കാൻ പോകുന്നത്. ബ്ലാക്ക് മാജിക് ഡിസൈൻ എന്നുള്ള പ്രശസ്ത ടീമിൽ നിന്നുള്ള പരിശീലകർ നയിക്കുന്ന ക്ലാസുകൾ ആയിരിക്കും ആക്ഷൻ ഫ്രെയിംസ് മീഡിയ അക്കാദമിയുടെ ഏറ്റവും വലിയ പ്രത്യേകത. പഠനത്തിനൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് സിനിമകളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും ആക്ഷൻ ഫ്രെയിംസ് മീഡിയ ഒരുക്കി നൽകും.
പോക്കിരി സൈമൺ, ഒരു സിനിമാക്കാരൻ, ലിലി, തൃശ്ശിവപേരൂർ ക്ലിപ്തം, കല്യാണം, വിപ്ലവം, പൂഴിക്കടകൻ, തിങ്കളാഴ്ച നിശ്ചയം, തമിഴ് ചിത്രമായ ഡ്രാമ, പ്രശസ്ത ബ്രാൻഡുകളായ ലോയ്ഡ്, മണപ്പുറം, അതുപോലെ കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് എന്നിവയുടെ പരസ്യങ്ങൾ എന്നിവയുടെ കളറിംഗ് ജോലികൾ ചെയ്തത് ആക്ഷൻ ഫ്രെയിംങ്സ് മീഡിയ ആണ്. അതുപോലെ ഒട്ടേറെ സിനിമകളുടേയും വമ്പൻ പരസ്യങ്ങളുടേയും ജോലികൾ ഇപ്പോൾ അവിടെ നടക്കുന്നുമുണ്ട്. ഏതായാലൂം കളറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന സിനിമാ പ്രേമികൾക്ക് വലിയ ഒരവസരമാണ് ഇപ്പോൾ ആക്ഷൻ ഫ്രെയിംസ് മീഡിയ കേരളത്തിൽ തുറന്നു നൽകിയിരിക്കുന്നത്. അക്കാദമിയിലെ കോഴ്‌സുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും http://actionframesmediaacademy.com/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.