മോഹൻലാലിന്റെ ആക്ഷൻ പ്രകടനത്തിൽ അത്ഭുതപ്പെട്ടു സുനിൽ റോഡ്രിഗസ്; വമ്പൻ സംഘട്ടനവുമായി നീരാളി ഒരുങ്ങുന്നു!

Advertisement

മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്ന നടൻ ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒറ്റ ഉത്തരം മാത്രമേ ഉള്ളു. തന്റെ അമ്പത്തിയാറാം വയസ്സിൽ പോലും പുലിമുരുകൻ പോലെ ഒരു വമ്പൻ ആക്ഷൻ ചിത്രത്തിലെ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് വിസ്മയിപ്പിച്ച ആളാണ് മോഹൻലാൽ. കളരി പയറ്റും, മാർഷ്യൽ ആർട്സും മുതൽ ഏത് രീതിയിൽ ഉള്ള സംഘട്ടനവും മോഹൻലാലിനെ പോലെ പെര്ഫെക്ട് ആയും ഡ്യൂപ്പ് ഇല്ലാതെയും ചെയ്യുന്ന സൂപ്പർ സ്റ്റാർ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ വേറെയില്ല. ഇപ്പോഴിതാ മോഹൻലാലിന്റെ കിടിലൻ ആക്ഷൻ പെർഫോമൻസ് കണ്ടു അത്ഭുതപ്പെട്ടിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള സംഘട്ടന സംവിധായകനായ സുനിൽ റോഡ്രിഗ്രസ് ആണ്. മോഹൻലാലിന്റെ പുതിയ ചിത്രമായ നീരാളിക്കു സംഘട്ടനം ഒരുക്കവെയാണ് സുനിൽ റോഡ്രിഗ്രസ് അദ്ദേഹത്തിന്റെ ആക്ഷൻ രംഗത്തെ പ്രകടനം കണ്ടു അമ്പരന്നു പോയത്.

ബോളിവുഡിലെ വമ്പൻ ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയിട്ടുള്ള സുനിൽ റോഡ്രിഗ്രസ് സംഘട്ടന സംവിധാനം എന്ന മേഖലയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് നീരാളി എന്ന ചിത്രത്തിന്റെ ആക്ഷൻ വിഭാഗം കൈകാര്യം ചെയ്യാൻ, ഈ ചിത്രത്തിൻറെ സംവിധായകനായ അജോയ് വർമ്മ സുനിൽ റോഡ്രിഗ്രസ് എന്ന വമ്പനെ തന്നെ തിരഞ്ഞെടുത്തത്. നീരാളിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്ലസ് പോയിന്റ് തന്നെയാണ്. ഹാപ്പി ന്യൂ ഇയർ, സ്ലം ഡോഗ് മില്യണയർ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവപരിചയം തന്നെയാണ് നീരാളിയെ മനോഹരമാക്കാൻ പോകുന്നത് എന്നു നമ്മുക്കു തീർത്തു പറയാൻ സാധിക്കും.

Advertisement

ഈ ചിത്രം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചതിന് കാരണം, തികച്ചും സൂക്ഷ്മമായ ചലനങ്ങൾ അതി സാഹസിക പ്രതലത്തിൽ ചെയ്ത് ഫലിപ്പിക്കുക എന്ന ഒരു വെല്ലുവിളി ഉളളത് കൊണ്ടാണ്. മോഹൻലാലിനെ പോലെയുള്ള ഒരു താരത്തെ ഡ്യൂപ്പുകളില്ലാതെ ആ വെല്ലുവിളിയുടെ ഭാഗമാക്കി തീർത്ത സുനിൽ, ലാലേട്ടൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും തുറന്ന് പറഞ്ഞതോടെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആവേശത്തിലാണ്. എന്തായാലും ആക്ഷൻ രംഗത്തെ നൂതന വിദ്യകൾ മലയാളികൾക്ക് ഈദ് റിലീസായി എത്തുന്ന നീരാളിയിൽ പ്രതീക്ഷിക്കാം എന്നുറപ്പാണ്. കാരണം സുനിൽ റോഡ്രിഗ്രസ് എന്ന ഈ അതികായൻ വെല്ലുവിളികൾ ഏറ്റെടുത്തു വിജയിപ്പിച്ച ചരിത്രമുള്ള പ്രതിഭയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close