മുൻപ് ആരോ പറഞ്ഞതു പോലെയാണ് ജയാരാജ് എന്ന സംവിധായകൻ. ഒരു പന്തുപോലെ താഴേക്ക് വീണാലും പിന്നീട് അതിന്റെ ഇരട്ടിയായി അയാൾ കുതിച്ചു പൊങ്ങും. ഭരന്റെ ശിഷ്യൻ എന്നത് അലങ്കാരമായി മാത്രമൊതുക്കാതെ അത് തന്റെ സിനിമകളിലൂടെ കാണിച്ചു തന്നെ ശിഷ്യൻ. ഗുരുവിന്റെ ആത്മാവ് തീർച്ചയായും സന്തോഷിക്കുന്നുണ്ടാകും. തന്റെ വർഷങ്ങൾ മുപ്പത് വർഷത്തോളം നീണ്ട സിനിമാ രംഗത്തെ പ്രവർത്തനങ്ങളിൽ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം പലവിഭാഗങ്ങൾ. കോമഡി, ആക്ഷൻ തുടങ്ങി കലാമൂല്യവും ജനപ്രിയതയുമൊന്നിച്ച ചിത്രങ്ങൾ വരെ അനായാസ മെയ്‌വഴക്കത്തോടെ ചെയ്യുന്ന സംവിധായകൻ. 1992 ൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത കൗ ബോയ് സ്റ്റൈലിൽ ഒരുക്കിയ ചിത്രം അന്ന് വരെ മലയാളത്തിൽ കാണാൻ സാധിക്കാത്ത മേക്കിങ് മികവ് കട്ടി തന്നു. ഹൈവേ എന്ന ചിത്രത്തിലൂടെ രണ്ടു വര്ഷത്തിനിപ്പുറവും അദ്ദേഹം മലയാള സിനിമയെ സിനിമയെ കാതങ്ങള്ക്കപ്പുറത്തെക്ക് നടത്തിപ്പിച്ചു. ഹോളീവുഡ് ശൈലി എന്ന് അക്കാലത്തും വാഴ്ത്താവുന്ന ചിത്രങ്ങൾ ഒരുക്കിയ ജയാരാജ് തന്നെയാണ് തൊട്ടടുത്ത വർഷങ്ങളിൽ മണ്ണിന്റെ മണമുള്ള ചിത്രങ്ങളുമായി എത്തിയത്.
ഹൈവേക്ക് ശേഷമെത്തിയ ചിത്രങ്ങളായ ദേശാടനവും കളിയാട്ടവും കലാമൂല്യവും പ്രേക്ഷക പ്രീതിയുമുള്ള ചിത്രങ്ങളായി. ദേശാടനത്തിലൂടെ വിജയരാഘവനും കളിയാട്ടത്തിലൂടെ സുരേഷ് ഗോപിയെയും അത്രമേൽ മനോഹരമായി മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ജയരാജിന് സാധിച്ചു. അന്ന് വരെ കണ്ട സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തിൽ നാം കണ്ടത്. ചിത്രത്തിലൂടെ മികച്ച സംവിധായകനായി ജയരാജും, നടനായി സുരേഷ് ഗോപിയും തിരഞ്ഞെടുത്തു. രണ്ടായിരത്തിൽ ആദ്യ കാലത്ത് കൊമേർഷ്യൽ യൂത്ത് ചിത്രങ്ങളിലേക്ക് മാറിയ ജയരാജ്, ഫോർ ദി പീപ്പിൾ പോലെയുള്ള ചിത്രങ്ങളിലൂടെ വാണിജ്യ വിജയം കരസ്ഥമാക്കി. വാണിജ്യ വിജയം വലിയ തോതിൽ കരസ്ഥമാക്കുമ്പോഴും അതിലൊന്നും ആവേശം കൊള്ളാതെ അതിന്റെ ഭാരമേൽക്കാതെ ഉടനെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങളിലേക്ക് അദ്ദേഹം മാറുന്നു എന്നത് വലിയ അത്ഭുദമാണ്. തോൽവി ഏറ്റുവാങ്ങിയ ചിത്രങ്ങളിൽ പലരും പഴിക്കുമ്പോഴും അതിനെല്ലാം ശക്തമായ മറുപടിയുമായി അദ്ദേഹം തിരിച്ചു വരുന്ന കാഴ്ചകളാണ് നാം പിന്നീട കണ്ടത്. ക്യാമൽ സഫാരിയിൽ നിന്ന് ഒറ്റാലിലേക്ക് വീര്യത്തിൽ നിന്ന് ഭയാനകത്തിലേക്ക്.
ഇത്തവണ ഇരട്ടി മധുരമുണ്ട് അവാർഡിന് മികച്ച സംവിധായകനായി ലഭിക്കുന്ന രണ്ടാമത് അവാർഡ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡ്. ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനായി സഹപ്രവർത്തകൻ നിഖിലും. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒറ്റാലിന് ശേഷമൊരുക്കിയ ചിത്രമായ ഭയാനകത്തിലൂടെയാണ് അദ്ദേഹം അവാർഡ് കരസ്ഥമാക്കിയത്. അവാർഡ് എഴുത്തുകാരനായ തകഴിക്ക് സമർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.