അബ്രഹാമിന്റെ സന്തതികൾ വിജയാഘോഷം; വടകരയിൽ മമ്മൂട്ടിയെ കാണാൻ ആയിരക്കണക്കിന് ആരാധകർ

Advertisement

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ സിനിമയിൽ ഭാഗമായവർ കഴിഞ്ഞ കുറേ ദിവസങ്ങളിൽ തീയറ്റർ സന്ദർശനം നടത്തുകയും, വിജയാഘോഷത്തിന് ഭാഗമാവുകയും ചെയ്തിരുന്നു. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു കുറവായിരുന്നു എല്ലായിടത്തും അനുഭവപ്പെത്. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടി തന്നെ ഈ പ്രാവശ്യം തീയറ്റർ സന്ദർശിക്കാൻ വന്നിരിക്കുകയാണ്. വടകരയിലുള്ള തിയറ്ററിലാണ് മമ്മൂട്ടിയെത്തിയത്, വൻ ജനാവലിയോട് കൂടി ഗംഭീര സ്വീകരണമാണ് മമ്മൂട്ടിക്ക് ആരാധകർ ഒരുക്കിയത്. പെട്ടന്ന് തടിച്ചു കൂടിയ ആരാധകരെ പിടിച്ചു മാറ്റാനും പോലീസ് ഏറെ ബുദ്ധിമുട്ടി. കുറെ നാളുകൾക്ക് ശേഷം ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം കേരളക്കരയിൽ ഇത്തരത്തിലുള്ള തരംഗം സൃഷ്ടിക്കുന്നത്. മമ്മൂട്ടി കുറെ നാളുകൾക്ക് ശേഷമാണ് സ്വന്തം സിനിമയുടെ പ്രമോഷന്റെ ഭാഗമായി തീയറ്റർ സന്ദർശിക്കുന്നത്. റെക്കോർഡുകൾ ഓരോന്നായി ഭേദിച്ചു അബ്രഹാമിന്റെ സന്തതികൾ മുന്നേറുകയാണ്.

റീലീസ് ദിനത്തിൽ 136 സ്ക്രീനിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് വലിയ തോതിൽ സ്ക്രീൻ വർദ്ധനവ് ലഭിക്കുകയുണ്ടായി. ഓണ്ലൈൻ ബുക്കിങ്ങിലും ഈ വർഷത്തെ ഏറ്റവും മികച്ച വേഗതായർന്ന ഫില്ലിങ് മമ്മൂട്ടി ചിത്രത്തിന് തന്നെയാണ് എന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1000 ഹൗസ്ഫുൾ ഷോസ് അതിവേഗത്തിൽ പൂർത്തിയാക്കിയ ചിത്രം എന്ന റെക്കോർഡും ‘അബ്രഹാമിന്റെ സന്തതികൾ’ സ്വന്തമാക്കി.

Advertisement

കനിഹ, അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ സംഗീതവും പഞ്ചാത്തല സംഗീയവും കൈകാര്യം ചെയ്ത ഗോപി സുന്ദറിനും ധാരാളം പ്രശംസകൾ തേടിയത്തി. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close