20,000 ഷോസ് പൂർത്തിയാക്കി ‘അബ്രഹാമിന്റെ സന്തതികൾ’ വിജയകുതിപ്പ് തുടരുന്നു..!!

Advertisement

മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരുന്നത്. മികച്ച പ്രതികരണവും , ബോക്സ് ഓഫീസ് റെക്കോർഡുകളും സ്ഥാപിച്ചു ചിത്രം നാലാം വാരത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. മറ്റ് ചിത്രങ്ങളുടെ റിലീസുകൾ ഒരു തരി പോലും മമ്മൂട്ടി ചിത്രത്തെ ബാധിച്ചില്ല എന്ന് തന്നെ വിശേഷിപ്പിക്കാം. കേരള ബോക്സ് ഓഫീസിൽ നിലവിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം അബ്രഹാമിന്റെ സന്തതികളാണ്. 110 സ്ക്രീനുകളിൽ ചിത്രം കേരളത്തിൽ പ്രദർശനം തുടരുന്നുണ്ട്. കസബ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോബി ജോർജ് നിർമ്മിച്ച മമ്മൂട്ടി ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’.

റെക്കോർഡുകളിൽ നിന്ന് റെക്കോർഡുകളിലേയ്ക്ക് കുതിക്കുന്ന മമ്മൂട്ടി ചിത്രം അതിവേഗത്തിലാണ് 20000 ഷോസ് പൂർത്തിയാക്കിയത്. 25 ദിവസം പ്രദർശനം പൂർത്തിയാക്കിയ ചിത്രം 13,000 ഷോസ് കേരളത്തിൽ മാത്രാമായി പൂർത്തീകരിച്ചു. നാലാം വാരത്തിലും 400ൽ പരം ഷോകൾ ദിവസേന കളിക്കുന്നുണ്ട്. ജി. സി. സി റിലീസിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. 3700 ഷോസ് ജി. സി. സി യിലും 2000 ഷോസ് റെസ്റ്റ് ഓഫ് ഇന്ത്യയിലുമായി പ്രദർശനം പൂർത്തിയാക്കി. വേൾഡ് വൈഡ് ഷോസ് കണക്കിലെടുക്കുമ്പോൾ 20,000 ഷോസാണ് പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിൻ മൾട്ടിപ്ലസിൽ മാത്രമായി ഒരു കോടിയിൽ മേലെ കളക്ഷൻ ചിത്രം നേടിയിരുന്നു. ഈ വർഷത്തെ ആദ്യ ദിന കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നത് മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളാണ്.

Advertisement

അൻസൻ പോൾ, കനിഹ, മക്ബുൽ സൽമാൻ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി അബ്രഹാമിന്റെ സന്തികൾ മാറാൻ ഇനി ദിവസങ്ങൾ മാത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close