മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. 22 വർഷങ്ങളോളം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വ്യക്തിയാണ് ഷാജി പടൂർ അതുപോലെ മമ്മൂട്ടി എന്ന നടന് ഏറെ പ്രിയപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം, 10 വർഷം മുമ്പ് മമ്മൂട്ടി ഡേറ്റ് നൽകിയിട്ടും അദ്ദേഹം നല്ലൊരു തിരക്കഥക്ക് വേണ്ടി കാത്തിരുന്നു. മമ്മൂട്ടി സൂപ്പർഹിറ്റ് ചിത്രമായ ‘ഗ്രേറ്റ് ഫാദരിൽ ഹനീഫ് അഡേനിയുടെ അസ്സോസിയേറ്റ് ഡയറക്ടറായി ഷാജി വർക്ക് ചെയ്തിരുന്നു. അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് ഹനീഫ് അഡേനിയാണ്. വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം എന്നപ്പോലെ പ്രേക്ഷകർ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചു.
മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡ് മമ്മൂട്ടി ചിത്രം സ്വന്തമാക്കി. റീലീസ് ദിനത്തിൽ 136 സ്ക്രീനിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് വലിയ തോതിൽ സ്ക്രീൻ വർദ്ധനവ് ലഭിക്കുകയുണ്ടായി. ഓൺലൈൻ ബുക്കിങ്ങിലും ഈ വർഷത്തെ ഏറ്റവും മികച്ച വേഗതായർന്ന ഫില്ലിങ് മമ്മൂട്ടി ചിത്രത്തിന് തന്നെയാണ് എന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1000 ഹൗസ്ഫുൾ ഷോസ് അതിവേഗത്തിൽ പൂർത്തിയാക്കിയ ചിത്രം എന്ന റെക്കോർഡും ‘അബ്രഹാമിന്റെ സന്തതികൾ’ കൈക്കലാക്കി. ആദ്യ വാരം വളരെ മികച്ച രീതിയിൽ പൂർത്തിയാക്കിയ ചിത്രത്തിന് എക്സ്ട്രാ ഷോസ് കേരളത്തിലെ പല തീയറ്ററുകളിൽ ഇന്നും നടത്തുന്നുണ്ട്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും കളക്ഷൻ ലഭിക്കുന്ന ചിത്രമായിരിക്കും എന്നാണ് അറിയാൻ സാധിച്ചത്.
കനിഹ, അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ സംഗീതവും പഞ്ചാത്തല സംഗീയവും കൈകാര്യം ചെയ്ത ഗോപി സുന്ദറിനും ധാരാളം പ്രശംസകൾ തേടിയത്തി. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്