ഒരു ഇടവേളയ്ക്ക് ശേഷം അഭിരാമി വീണ്ടും; മാർജാര ഒരു കല്ലുവച്ച നുണ ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു

Advertisement

നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിർവഹിച്ച ചിത്രമായ മാർജാര ഒരു കല്ലുവച്ച നുണ ഈ വരുന്ന വെള്ളിയാഴ്ച മുതൽ കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് ഈ ട്രൈലെർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തത്. ജയ്സൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ അഞ്ജലി നായർ, രാജേഷ് ശർമ്മ, അഭിരാമി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒരിടവേളക്ക് ശേഷമാണു അഭിരാമി ശ്കതമായ ഒരു കഥാപാത്രത്തിന് ജീവൻ നൽകികൊണ്ട് മലയാള സിനിമയിൽ എത്തുന്നത്.

ചിത്തിര എന്ന് പേരുള്ള ഒരു കഥാപാത്രത്തിന് ആണ് അഭിരാമി ഈ ചിത്രത്തിൽ ജീവൻ പകരുന്നത്. സ്ഥിരം ക്ലിഷേ അല്ലാത്ത ഒരു കഥാപാത്രത്തിന് ആണ് അഭിരാമി ഈ ചിത്രത്തിൽ ജീവൻ പകർന്നിരിക്കുന്നത് എന്ന് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. സുധീർ കരമന, ഹരീഷ് പേരടി, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ ഒട്ടേറെ പ്രശസ്തരായ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ജെറി സെെമൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കിരൺ ജോസ് ആണ്. ലിജോ പോൾ എഡിറ്റിങ്ങും റൺ രവി സംഘട്ടനവും നിർവഹിച്ച ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാണ് എത്തുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close