മനുഷ്യർ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ: തീയറ്റർ ഉടമകൾ പ്രഖ്യാപിച്ച വിലക്കിനെതിരെ ആഷിഖ് അബു

Advertisement

കൊറോണയുടെ കടന്ന് വരവ് മൂലം സിനിമ മേഖല ഇപ്പോൾ ഏറെ പ്രതിസന്ധിയിലാണ് നിൽക്കുന്നത്. ഒരുപാട് സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങി കിടക്കുകയും തീയറ്റർ തുറക്കുന്നത് കാത്തിരിക്കാതെ ഒ.ടി.ടി റിലീസ് വഴി പ്രദർശിപ്പിക്കണോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുന്ന നിർമ്മാതാക്കൾ മറുഭാഗത്ത്. തീയറ്ററുകൾ അടച്ചിട്ട് ഏകദേശം 150 ദിവസത്തോളം ഇതിനോടകം പിന്നിട്ട് കഴിഞ്ഞു. ഫിലിം എക്സിബിറ്റേഴ്‌സിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റുമായി സംവിധായകനും നിർമ്മാതാവുമായ ആഷിഖ് അബു രംഗത്ത് എത്തിയിരിക്കുകയാണ്. ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന് തുടങ്ങിയാണ് കുറിപ്പ് ആരംഭിക്കുന്നത്.

ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട് അദ്ദേഹം മാത്രം രക്ഷപ്പെട്ടു എന്ന് ആഷിഖ് അബു വ്യക്തമാക്കി. കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ടോവിനോ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ പൈറസി നേരിട്ട് എത്തിയതിനാൽ ഇനിയും റിലീസ് നീണ്ടു പോയാൽ അദ്ദേഹത്തിന്റെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്ന് ബോധ്യപ്പെട്ടതിനാൽ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസിന് ഫിലിം എക്സിബിറ്റേഴ്‌സ് അനുമതി നൽകുകയുണ്ടായി. ഫിലിം എക്സിബിറ്റേഴ്‌സിന്റെ പുതിയ നോട്ടീസ് ഫേസ്‍ബുക്കിൽ പങ്കുവെച്ചാണ് ആഷിഖ് അബു കുറിപ്പ് എഴുതിയിരിക്കുന്നത്. ആന്റോ ജോസഫ് മാത്രം രക്ഷപ്പെട്ടുവെന്നും ബാക്കിയുള്ളവർക്ക് എല്ലാം പണി കിട്ടുമെന്ന് ആഷിഖ് അബു പറഞ്ഞിരിക്കുകയാണ്. സിനിമ ഒന്നും ഇനി തീയറ്റർ കാണില്ല എല്ലാവരും ജാഗ്രതൈ എന്ന് സർക്കാസം രൂപത്തിലാണ് ആഷിഖ് അബു കുറിപ്പ് അവസാനിപ്പിച്ചത്. ആഷിക് അബുവിന്റെ പോസ്റ്റ് ഇതിനോടകം വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിയൊരുക്കിയിട്ടുണ്ട്. തീയറ്റർ റിലീസിന് മുമ്പ് ഒ.ടി. ടി പ്ലാറ്റ്ഫോമിൽ നല്കുന്നവരുമായി മേലിൽ സഹകരിക്കണ്ട എന്നാണ് സംഘടനയുടെ തീരുമാനം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close