അച്ഛന്റെ പടത്തിനൊപ്പം തീയേറ്റർ നിറഞ്ഞു മകന്റെ ചിത്രവും; ഒടിടിക്കു ഒപ്പം ഹൃദയം തീയേറ്ററിലും തുടരും..!

Advertisement

ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ഹൃദയം പതിനെട്ടാം തീയതി മുതൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. ഇതിനോടകം അന്പത്തിയഞ്ചു കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ പ്രണവ് മോഹൻലാൽ ചിത്രം രചിച്ചു സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനും നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യവുമാണ്. വമ്പൻ ഒടിടി ഓഫറുകൾ വന്നിട്ടും അവർക്കു പടം കൊടുക്കാതെ, ഒരുപാട് പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ തീയേറ്ററുകൾക്കു ആശ്വാസമായി ഹൃദയം തീയേറ്ററുകളിൽ എത്തിച്ച നിർമ്മാതാവാണ് വിശാഖ് സുബ്രമണ്യം. അത്കൊണ്ട് തന്നെ ഒടിടി സ്ട്രീമിങ് നടക്കുമ്പോഴും ഹൃദയം മലയാളി പ്രേക്ഷകർക്കായി കേരളത്തിലെ തീയേറ്ററുകളിൽ കളിക്കുമെന്ന് അദ്ദേഹം പറയുന്നു.

അതോടൊപ്പം തന്നെ ഫെബ്രുവരി പതിനെട്ടിന് ആണ് മോഹൻലാൽ നായകനാവുന്ന ആറാട്ട് റിലീസ് ചെയ്യാൻ പോകുന്നത്. കേരളത്തിലെ 90 % സ്‌ക്രീനുകളിലും ആറാട്ടു റിലീസ് ചെയ്യുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഫെബ്രുവരി പതിനെട്ടു മുതൽ നമ്മൾ കാണാൻ പോകുന്നത് ഒരു അപൂർവ കാഴ്ചയാവും. കേരളത്തിലെ തീയേറ്ററുകളിൽ മുഴുവൻ അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ സമയം നിറഞ്ഞു കളിക്കുന്നത് കാണാൻ പ്രേക്ഷകർക്ക് കഴിയുമെന്നും അതിൽ വളരെ സന്തോഷമുണ്ടെന്നും വിശാഖ് സുബ്രമണ്യം പറയുന്നു. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട് മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എത്തുന്നത്. ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം വിദേശ മാർക്കറ്റിലെ ഏറ്റവും വലിയ മലയാളം റിലീസ് ആവുമെന്ന് ഉറപ്പായി കഴിഞ്ഞു. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു ബി ഉണികൃഷ്ണനും ശക്തിയും ചേർന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close