കേരളമെങ്ങും പൊട്ടി ചിരിയുടെ പൊടിപൂരം; ആന അലറലോടലറൽ സൂപ്പർ വിജയത്തിലേക്ക്..!

Advertisement

ആക്ഷേപ ഹാസ്യ ചിത്രങ്ങൾ എന്നും മലയാള സിനിമാ പ്രേക്ഷകരെ ഒരുപാട് ആകർഷിച്ചിട്ടുള്ള ഒരു വിഭാഗമാണ്. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഇത്തരത്തിലുള്ള മിക്ക ചിത്രങ്ങളും ഒരുക്കിയിട്ടുള്ളത് എന്നും പ്രേക്ഷകരെ ഇത്തരം ചിത്രങ്ങളോട് കൂടുതൽ അടുപ്പിക്കുന്ന ഒരു ഘടകം ആണ്. അത്തരത്തിൽ ഉള്ള ഒരു മനോഹര ചിത്രമാണ് ഈ ക്രിസ്മസ് വെക്കേഷൻ സീസണിൽ നമ്മുടെ മുന്നിൽ എത്തിയ ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോൻ ഒരുക്കിയ ഈ ചിത്രം ആക്ഷേപ ഹാസ്യം നിറഞ്ഞ ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആണ്. പൊട്ടിച്ചിരിയുടെ പൊടിപൂരം ആണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ശരത് ബാലൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ നമ്മളെ ചിരിപ്പിക്കുന്ന ഒരുപാട് കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും ഉണ്ട്. മനുഷ്യരോടൊപ്പം ഒരു ആനയും ഉണ്ട് നമ്മളെ ചിരിപ്പിക്കാൻ എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

വിനീത് ശ്രീനിവാസന്റെ ചിത്രങ്ങൾ എന്നും വിശ്വസിച്ചു കാണാം പ്രേക്ഷകർക്ക്. ആ വിശ്വാസം ഒരിക്കൽ കൂടി വിനീത് കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഹാഷിം എന്ന യുവാവാവായി മികച്ച പ്രകടനം നൽകിയ വിനീതും ഉണ്ട് നമ്മളെ ചിരിപ്പിക്കാൻ മുൻപന്തിയിൽ തന്നെ . വിനീതിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ഹാരിഷ് കണാരൻ, മാമുക്കോയ, ഇന്നസെന്റ്, , വിശാഖ് നായർ എന്നിവരും ചിരിയുടെ മാലപ്പടക്കം തന്നെയാണ് ഈ ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരുക്കിയത്. നായിക ആയെത്തിയ അനു സിത്താരയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്നു.

Advertisement

പരിചയ സമ്പന്നരായ ഇന്നസെന്റും മാമുക്കോയയും തങ്ങളുടെ കോമഡി നമ്പറുകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ ഹാരിഷ് കണാരനും തന്റെ പതിവ് ശൈലിയിൽ മിന്നുന്ന പ്രകടനം ആണ് നൽകിയത്. സുരാജ് വെഞ്ഞാറമ്മൂട് ഒരിക്കൽ കൂടി ഗംഭീര പ്രകടനം ആണ് നൽകിയത്.. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ് ഈ കൊച്ചു വലിയ ചിത്രം എന്ന് നിസംശയം പറയാം നമ്മുക്ക്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close