ഗോതമ്പ് പാക്കറ്റിനുള്ളിൽ 15000 രൂപ വെച്ച റോബിൻഹുഡ് ആര്; ആമിർ ഖാൻ പ്രതികരിക്കുന്നു

Advertisement

കോവിഡ് ഭീഷണിയെ തുടർന്ന് ഇന്ത്യൻ സിനിമ നിശ്ചലമായപ്പോൾ താരങ്ങൾ എല്ലാവരും തന്നെ അവരുടെ വീടുകളിലായി. വലിയ താരങ്ങളും സാങ്കേതിക പ്രവർത്തകരും താരതമ്യേന സുരക്ഷിതരാണെകിലും തീയേറ്റർ തൊഴിലാളികളും സിനിമയിലെ ദിവസ വേതനക്കാരുമടക്കം ഒരുപാട് പേർ ബുദ്ധിമുട്ടിലാണ്. അതോടെ സൂപ്പർ താരങ്ങളും സാങ്കേതിക പ്രവർത്തകരും അവർക്കു സഹായവുമായി എത്തുന്നുണ്ട്. മലയാളത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ. ഐശ്വര്യ ലക്ഷ്മി, സുരേഷ് ഗോപി, കീർത്തി സുരേഷ് എന്നീ സിനിമ താരങ്ങളും അതുപോലെ ഫെഫ്കയും ചേർന്ന് സിനിമാ പ്രവർത്തകർക്ക് സഹായവുമായി വന്നിരുന്നു. തമിഴിൽ നിന്ന് വിജയ്, അജിത്, സൂര്യ, രജനികാന്ത്, കമൽ ഹാസൻ, പ്രകാശ് രാജ്, ലോറൻസ് തുടങ്ങി ഒരുപാട് പേർ മുന്നോട്ടു വന്നു. ബോളിവുഡിൽ നിന്ന് തീയേറ്റർ പ്രവർത്തകരെ വരെ സഹായിക്കാൻ മുന്നോട്ടു വന്നത് സൂപ്പർ താരം അക്ഷയ് കുമാറാണ്. അതിനിടക്ക് പുറത്തു വന്ന ഒരു വാർത്ത വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . ദില്ലിയിലെ കൊവിഡ് ഏറ്റവുധികം ബാധിച്ച പ്രദേശങ്ങളിലൊന്നിലേക്ക് ബോളിവുഡ് സൂപ്പർ താരം ആമിര്‍ ഖാന്‍ ഒരു ട്രക്ക് നിറയെ ഗോതമ്പ് അയച്ചു, അതിലെ ഓരോ ഗോതമ്പു പാക്കറ്റിലും 15000 രൂപ വീതം ഉണ്ടായിരുന്നു എന്നുമാണ് വാർത്തകൾ വന്നത്.

അത് സത്യമാണോ അല്ലയോ എന്നതിനെ കുറിച്ച് ഒരു ഉറപ്പും ആർക്കും ഉണ്ടായിരുന്നില്ല താനും. ഇപ്പോഴിതാ ആ കാര്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് ആമിർ ഖാൻ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഗോതമ്പ് പാക്കറ്റില്‍ പണം  വച്ചയാള്‍ ഞാനല്ല. ഒന്നുകില്‍ അത് വ്യാജമായിരിക്കാം, അല്ലെങ്കില്‍ താന്‍ ആരാണെന്ന് ഒരിക്കലും വെളിപ്പെടാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.” കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും അതുപോലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും ആമിർ ഖാൻ സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. അതുപോലെ തന്റെ പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ പുറകിൽ പ്രവർത്തിച്ചിരുന്ന ദിവസ വേതനക്കാരായ തൊഴിലാളികൾക്കും അദ്ദേഹം സഹായം നൽകിയിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close