എന്റെ സിനിമ ബഹിഷ്‌കരിക്കരുത്; അപേക്ഷയുമായി ആമിർ ഖാൻ

Advertisement

നാല് വർഷത്തെ ഇടവേളക്കു ശേഷം തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ബോളിവുഡ് സൂപ്പർ താരമായ ആമിർ ഖാൻ. 1994 ഇൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കാണ് ആമിർ ഖാൻ നായകനായി എത്തുന്ന ലാല്‍ സിങ് ചദ്ദ. വരുന്ന ഓഗസ്റ്റ് പതിനൊന്നിനാണ് ഈ ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ, ഇതിന്റെ പോസ്റ്ററുകൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. എന്നാൽ ചിത്രത്തിനെതിരെ ഒരു വിദ്വേഷ കാമ്പയിനും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിർ ഖാൻ. ഈ ചിത്രം ബഹിഷ്‌കരിക്കണമെന്നും സിനിമ കാണരുതെന്നുമുള്ള വലിയ രീതിയിലുള്ള വിദ്വേഷ ക്യാമ്പെയിനാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. ബോയ്‌ക്കോട്ട് ബോളിവുഡ് ‘ എന്ന ഹാഷ് ടാഗിനൊപ്പമാണ് ഈ ആമിർ ഖാൻ ചിത്രത്തിനെതിരെയുള്ള ക്യാമ്പെയിനും ഇപ്പോൾ നടന്നു വരുന്നത്.

ആമിര്‍ ഖാന്‍ ഇന്ത്യയെ സ്‌നേഹിക്കാത്ത ആളാണെന്ന തരത്തിലുള്ള പ്രചാരണമാണ് അതിനൊപ്പം നടക്കുന്നത്. എന്നാൽ ഹാഷ്ടാഗ് ക്യാമ്പെയിന്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും താൻ തന്റെ രാജ്യമായ ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്ന ആളാണെന്നും ആമിർ പറയുന്നു. തന്റെ സിനിമ ബഹിഷ്‌കരിക്കരുത് എന്നും ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു കൊണ്ട് ആമിർ ഖാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. ഹിന്ദുമതത്തെയും ആചാരങ്ങളെയും കളിയാക്കിയ ആമിറിന്റെ സിനിമ ബഹിഷ്‌കരിക്കണമെന്നും, രാജ്യദ്രോഹികളായ ബോളിവുഡ് താരങ്ങളുടെ സിനിമകള്‍ കാണരുതെന്നും, ആമിറിന്റെ ഭാര്യയ്ക്ക് ഇന്ത്യയില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞത് കൊണ്ട് ആമിറിന്റെ സിനിമ ഇവിടെ എന്തിന് റിലീസ് ചെയ്യുന്നു എന്നൊക്കെയാണ് വിദ്വേഷ പ്രചാരണം നടത്തുന്നവർ പറയുന്നത്. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആമിര്‍ ഖാന് പുറമെ, കരീന കപൂര്‍ ഖാന്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും വേഷമിട്ടിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close