ആദി ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ; ആക്ഷനിലുള്ള പുതുമ ആദിയുടെ വ്യത്യസ്തത, ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

Advertisement

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ നായകനായി അരങ്ങേറുന്ന ആദി ജനുവരി 26 മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഒരു ഫാമിലി ത്രില്ലർ എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും പ്രണവ് മോഹൻലാലിൻറെ പാർക്കർ രംഗങ്ങൾ ഈ ചിത്രത്തിൽ ഉള്ളത് കൊണ്ട് തന്നെ ഒരു മാസ്സ് ആക്ഷൻ ചിത്രമാണ് ആദി എന്ന രീതിയിൽ ഉള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടരുന്നുണ്ട്. എന്നാൽ ആദി ഒരു മാസ്സ് ആക്ഷൻ ചിത്രം അല്ലെന്നും അങ്ങനെ ഒരു മുൻവിധിയോടെ ഈ ചിത്രത്തെ ആരും സമീപിക്കരുതെന്നും ജീത്തു ജോസഫ് പറയുന്നു.

ആദി ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ്. കുടുംബ ബന്ധങ്ങൾക്കും അതിലെ വൈകാരികതക്കും പ്രാധാന്യം നൽകുന്ന ഒരു ചിത്രമാണ് ആദി. ആക്ഷൻ രംഗങ്ങൾ ഉണ്ടെങ്കിൽ പോലും അത് മാത്രം കുത്തി നിറച്ച ഒരു ചിത്രമല്ല ഇതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കുന്നു.

Advertisement

പാർക്കർ എന്ന ആക്ഷൻ രീതി നൽകുന്ന പുതുമയും അതുപോലെ പ്രണവ് മോഹൻലാൽ എന്ന യുവ നടന്റെ സാന്നിധ്യവുമാണ് ആദിയെ തന്റെ മുൻകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് ജീത്തു പറയുന്നു. അസാധാരണ സബ്ജക്ട് ഒന്നുമല്ല ഈ ചിത്രത്തിന്റേത് എന്നും കഥ പറഞ്ഞിരിക്കുന്നതിലെ വ്യത്യസ്തതയും പ്രണവിന്റെ പ്രകടനവുമാണ് ഈ ചിത്രത്തിന്റെ മികവ് എന്നും അദ്ദേഹം പറയുന്നു.

പ്രണവ് മോഹൻലാലിനെ പറ്റിയും ജീത്തു വാചാലനായി . ഒരു സീനിൽ ഒഴികെ ബാക്കി എല്ലാ ആക്ഷൻ രംഗങ്ങളും ഡ്യൂപ്പേ ഇല്ലാതെ സ്വന്തമായി ആണ് പ്രണവ് ചെയ്തതെന്ന് പറഞ്ഞ ജീത്തു, ലാലേട്ടനെ പോലെ പ്രണവും വളരെ സിമ്പിൾ ആയ ഒരാൾ ആണെന്ന് അഭിപ്രയപെട്ടു. നൂറു ശതമാനം ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള ചെറുപ്പക്കാരനാണ് പ്രണവ് എന്നും ഏതു ജോലി ചെയ്താലും പ്രണവ് അതിൽ തന്റെ മുഴുവൻ പരിശ്രമവും നൽകുമെന്നും ജീത്തു പറയുന്നു. പ്രണവിന് ഒപ്പം ജോലി ചെയ്യുക എന്നത് ഏതു സംവിധായകൻ ആയാൽ പോലും ഏറ്റവുമധികം കംഫോര്ട്ടബിൾ ആയിരിക്കുമെന്നും ജീത്തു പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close