തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് രത്‌ന കുമാർ. ഐപിൽ സമയത്ത് ചെപ്പക് സ്റ്റേഡിയത്തിൽ ഒരു മത്സരത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ചിത്രമായ പോക്കിരിയിലെ ‘പോക്കിരി പൊങ്കൽ’ എന്ന ഗാനത്തിന് വേണ്ടിയാണ് സംവിധായകൻ ചുവട് വെച്ചത്. വിഡിയോയുടെ ആദ്യ ഭാഗം രത്‌ന കുമാർ നൃത്തം വെക്കുന്നതാണെങ്കിൽ രണ്ടാം ഭാഗത്തിൽ വിജയ് രത്‌ന കുമാറിനെ നന്ദി പറയുന്ന ഭാഗമാണ് കാണാൻ സാധിക്കുക. വിജയ് ചിത്രമായ മാസ്റ്ററിൽ ഭാഗമായതിന് രത്‌ന കുമാറിനോട് ഓഡിയോ ലോഞ്ചിൽ വിജയ് നന്ദി രേഖപ്പെടുത്തുകയുണ്ടായി. മാസ്റ്റർ സിനിമയുടെ തിരക്കഥാ ലോകേഷ് കനഗരാജ്, പൊൻ പാർതിബൻ, രത്‌ന കുമാർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
On the year 2010 i was dancing in Cheppauk for Pokkiri pongal 🙈during CSK vs KXI match. And now in 2020 this close. Thank you Thalapathy for always being part of my life❤️. Anything for தளபதி 🕺. #MasterAudioLaunch #Master pic.twitter.com/3UwbTBxgkP
— Rathna kumar (@MrRathna) March 17, 2020
രത്‌ന കുമാർ വളരെ നാളായി വിജയുടെ ഒരു കടുത്ത ആരാധകൻ കൂടിയാണ്. ഒരു നടന്റെ ആരാധകനിൽ നിന്ന് അതേ നടന്റെ സിനിമയുടെ തിരക്കഥ രചിക്കുന്നത് വളരെ പ്രചോദനം നൽകുന്ന ഒന്ന് തന്നെയാണ്. 2 സിനിമ സംവിധാനം ചെയ്ത് ഉയർന്ന് വരുന്ന ഈ സമയത്തും മാസ്റ്റർ സിനിമയുടെ ഭാഗമായി എത്തിയത്തിൽ വിജയ് മാസ്റ്റർ ഓഡിയോ ലോഞ്ചിൽ നന്ദിയോടെ രത്‌ന കുമാറിനെ സ്മരിക്കുകയുണ്ടായി. മെയാദാ മാൻ, ആടൈ എന്നീ ചിത്രങ്ങളാണ് രത്‌ന കുമാർ സംവിധാനം ചെയ്തിരിക്കുന്നത്. മെയാദാ മാൻ ഒരു റൊമാന്റിക് കൊമേഴ്സ്യൽ എന്റർട്ടയിനറായി ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. അമല പോൾ കേന്ദ്ര കഥാപാത്രമായിയെത്തിയ ആടൈ ഗൗരവേറിയതും വളരെ വ്യത്യസ്തമായ പ്രമേയവുമാണ് ചർച്ച ചെയ്തിരുന്നത്. രണ്ട് ചിത്രങ്ങൾക്കും ഒരുപാട് നിരൂപ പ്രശംസകളും അദ്ദേഹത്തെ തേടിയെത്തി.