തൊണ്ണൂറ്റിനാലാമതു ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു; ജേതാക്കൾ ഇവർ..!

Advertisement

തൊണ്ണൂറ്റി നാലാമത് ഓസ്കാർ അവാർഡുകൾ ഇന്ന് ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍ വെച്ച് പ്രഖ്യാപിച്ചു. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദ്ദേശങ്ങളുമായി മത്സരിച്ചത്. പുരസ്‍കാര നേട്ടത്തിൽ മുന്നിൽ എത്തിയത് ഡ്യൂണ്‍ ആണ്. അതുപോലെ മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു എങ്കിലും പുരസ്‍കാരം നേടാനായില്ല. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് ആ പുരസ്‌കാരം ലഭ്യമായത്. മികച്ച ചിത്രമായി കോഡ തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച നടനുള്ള അവാർഡ് നേടിയത്‌ കിംഗ് റിച്ചാർഡിലെ അഭിനയത്തിന് വിൽ സ്മിത്ത് ആണ്. ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. ദ് പവർ ഓഫ് ദ് ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക.

മറ്റ് പുരസ്‍കാര ജേതാക്കളുടെ ലിസ്റ്റ് ഇങ്ങനെ,

Advertisement

മികച്ച ഒറിജിനൽ സ്കോർ: ഹാൻസ് സിമ്മെർ (ഡ്യൂൺ)

മികച്ച യഥാർഥ തിരക്കഥ: കെന്നെത്ത് ബ്രാണാ (ബെൽഫാസ്റ്റ്)

മികച്ച അവലംബിത തിരക്കഥ: ഷാൻ ഹേഡെർ (കോഡ)

മികച്ച കോസ്റ്റ്യൂം ഡിസൈൻ: ജെന്നി ബീവൻ (ക്രുവല്ല)

മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ദ് ലോങ് ഗുഡ്ബൈ

മികച്ച വിദേശ ഭാഷ ചിത്രം: ഡ്രൈവ് മൈ കാർ (ജപ്പാൻ)

മികച്ച സഹനടൻ: ട്രോയ് കോട്സർ (കോഡ)

മികച്ച വിഷ്വല്‍ എഫക്ട്: പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)

മികച്ച ഛായാഗ്രഹണം: ഗ്രെയ്ഗ് ഫ്രേസെർ (ഡ്യൂൺ)

മികച്ച അനിമേഷൻ ചിത്രം: എൻകണ്ടോ

മികച്ച ഡോക്യുമെന്ററി ഫീച്ചർ: സമ്മർ ഓഫ് സോൾ

മികച്ച ഡോക്യുമെന്റി (ഷോര്‍ട്ട് സബ്ജക്ട്) : ദ് ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍

മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം: ദ് വിന്‍ഡ്ഷീല്‍ഡ് വൈപര്‍

മികച്ച സഹനടി: അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്‌റ്റോറി)

മികച്ച പ്രൊഡക്‌ഷന്‍ ഡിസൈന്‍: ഡ്യൂണ്‍

മികച്ച ചിത്രസംയോജനം: ജോ വാക്കര്‍ (ഡ്യൂണ്‍)

മികച്ച ശബ്ദലേഖനം: മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ് (ഡ്യൂൺ)

മികച്ച ഗാനം : ബില്ലി എലിഷ്, ഫിന്നെസ് ഒ കോനല്‍ (നോ ടൈം ടു ഡൈ)

മികച്ച മേക്കപ്പ്, കേശാലങ്കാരം: ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്).

Advertisement

Copyright © 2017 onlookersmedia.

Press ESC to close