ആ സൂപ്പർ ഹിറ്റ് അല്ലു അർജുൻ ചിത്രത്തിന്റെ ഹിന്ദി റിലീസ് ഉപേക്ഷിക്കാൻ ബോളിവുഡിൽ നിന്നും ഒൻപതു കോടിയുടെ ഓഫർ?

Advertisement

തെലുങ്കിന്റെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ ഇപ്പോൾ നോർത്ത് ഇന്ത്യയിലും തരംഗമായി മാറിയിരിക്കുകയാണ്. സുകുമാർ ഒരുക്കിയ പുഷ്പ എന്ന ചിത്രം നേടിയ ബ്ലോക്ക്ബസ്റ്റർ വിജയമാണ് അതിനു കാരണം. ഈ ചിത്രത്തിലെ പുഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രം വലിയ രീതിയിലാണ് അവിടെ ഹിറ്റായത്. മുന്നൂറു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ പുഷ്യയുടെ ഹിന്ദി പതിപ്പ് മാത്രം നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയെടുത്തത് ഈ പോപ്പുലാരിറ്റി കൊണ്ടാണ്. അതോടെ അല്ലു അർജുന്റെ മുൻ റിലീസുകളും മൊഴിമാറ്റം ചെയ്തു ഹിന്ദിയിൽ റിലീസ് ചെയ്യാനുള്ള ശ്രമവുമായി നിർമ്മാതാക്കൾ മുന്നോട്ടു വന്നു. അങ്ങനെ ഒരെണ്ണമായിരുന്നു സൂപ്പർ ഹിറ്റായ അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരംലോയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ നടത്തിയ ശ്രമം. എന്നാൽ പിന്നീട് ആ നീക്കം ഉപേക്ഷിക്കപ്പെട്ടു എന്നും റിപ്പോർട്ടുകൾ വന്നു.

ഇപ്പോഴിതാ അതിനു കാരണമായി പറയുന്നത് ആ ചിത്രത്തിന്റെ ഹിന്ദി റീമേക് പുരോഗമിക്കുന്നത് ആണെന്നാണ് അറിയാൻ സാധിക്കുന്നത്. കാർത്തിക് ആര്യൻ, കൃതി സനോൻ എന്നവർ അഭിനയിക്കുന്ന ഈ ഹിന്ദി റീമേക്കിന്റെ നിർമ്മാതാക്കൾ ഇടപെട്ടാണ് തെലുഗ് പതിപ്പിന്റെ മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യുന്നത് തടഞ്ഞത്. അല്ലു അർജുന്റെ പോപ്പുലാരിറ്റി വെച്ച് ആ ചിത്രവും വലിയ രീതിയിൽ പ്രേക്ഷകരെ ആകർഷിച്ചാൽ, പിന്നീട് അതിന്റെ റീമേക് പുറത്തു വന്നിട്ട് ഒരു ഗുണവും ആർക്കും ഉണ്ടാവില്ല എന്ന് മാത്രമല്ല, ഹിന്ദി റീമേക് ചെയ്യുന്നവർക്ക് വൻ നഷ്ടവും സംഭവിക്കും. അതൊഴിവാക്കാൻ ഏകദേശം ഒൻപതു കോടിയോളം രൂപ നൽകിയാണ് അല്ലു അർജുൻ ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യുന്നത് തടഞ്ഞത് എന്നാണ് വാർത്തകൾ വരുന്നത്. ഷെഹ്‌സാദാ എന്നാണ് അല വൈകുണ്ഠപുറംലോയുടെ ഹിന്ദി റീമേക്കിന്റെ പേര്. അല്ലു അർജുൻ- പൂജ ഹെഗ്‌ഡെ ടീം ആണ് തെലുങ്കു പതിപ്പിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ഹിന്ദി റീമേക്കിലെ നായകൻ കാർത്തിക് ആര്യന്റെ സമ്മർദവും അല്ലു അർജുൻ ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കുന്നതിനു കാരണമായിട്ടുണ്ട് എന്നും വാർത്തകൾ പറയുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close