താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒന്ന്‍ കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്‍. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ പോകുന്ന ചിലര്‍. അവര്‍ക്ക് നിയോ ഫിലിം സ്കൂള്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്.
നിയോ ഫിലിം സ്കൂള്‍ ഒരുക്കുന്ന സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിലൂടെ നിങ്ങളുടെ കഥ സംവിധായകരും നിര്‍മ്മാതാക്കളും അടങ്ങുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു.
മുപ്പതോളം സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒരു ദിവസം കണ്ട് നിങ്ങളുടെ കഥ പറയാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നതാണ്.
നിങ്ങളുടെ മനസിലെ സിനിമയുടെ സംഗ്രഹ രൂപം രണ്ടു പേജില്‍ കവിയാതെ ടൈപ്പ് ചെയ്ത് www.neofilmschool.com എന്ന സൈറ്റില്‍ അപ് ലോഡ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്.
Phone : 9746470146, 9895012407, 0484 4055595