
Advertisement
ഗൂഡാലോചന കേസില്‍ അറസ്റ്റില്‍ ആയ ദിലീപ് ജാമ്യത്തില്‍ വന്നതോടെ വന്‍ ജനകൂട്ടമാണ് ദിലീപിനെ കാണാനായി തടിച്ചു കൂടിയത്. സിനിമക്കാരും മാധ്യമങ്ങളും ആരാധകരുമായി വലിയ സ്വീകരണമാണ് ദിലീപിന് ലഭിച്ചത്.
ദിലീപിനെ ഒരുനോക്ക് കാണാനായി മണിക്കൂറോളം ആരാധകര്‍ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. താരത്തിന് ജാമ്യം ലഭിച്ചതറിഞ്ഞു ആരാധകരുടെ പാലഭിഷേകമൊക്കെ ഉണ്ടായിരുന്നു.
Advertisement
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് ഇന്ന്‍ പുറത്തു ഇറങ്ങിയിരിക്കുന്നത്. നാല് തവണ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയ ശേഷം കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനാല്‍ ജാമ്യം അനുവദിക്കുകയായിരുന്നു.