ഹൌസ്ഫുള്‍ ഷോകള്‍, രാമലീലയ്ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ

Advertisement

റിലീസ് ചെയ്യാന്‍ കഴിയുമോ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും തുടങ്ങി ഒട്ടേറെ ആശയ കുഴപ്പത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാമലീല അണിയറ പ്രവര്‍ത്തകര്‍ തിയേറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെയും ഞെട്ടിക്കുന്ന സ്വീകരണമാണ് ആദ്യ ഷോ മുതല്‍ രാമലീലയ്ക്ക് ലഭിക്കുന്നത്.

എങ്ങും ഹൌസ്ഫുള്‍ ഷോകളും സ്പെഷ്യല്‍ ഷോകളും രാമലീലയ്ക്ക് ലഭിക്കുന്നു. ഓണക്കാലത്ത് റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളെക്കാള്‍ തിരക്ക് രാമലീലയ്ക്ക് അനുഭവപ്പെടുന്നുണ്ട്.

Advertisement

ഇന്ന്‍ കൊച്ചിയിലുള്ള ഷോകള്‍ എല്ലാം 95 ശതമാനത്തോളം ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നിരിക്കുകയാണ്.

തൊട്ടടുത്ത ദിവസത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകളും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close