
Advertisement
കഴിഞ്ഞ വാരം തിയേറ്ററുകളില്‍ എത്തിയ കാപ്പുചീനോയ്ക്ക് കുടുംബ പ്രേക്ഷകരുടെ തിരക്ക്. യുവതാരങ്ങളെ പ്രധാന വേഷങ്ങളില്‍ അണിനിരത്തി നവാഗത സംവിധായകന്‍ നൗഷാദ് ഒരുക്കിയ കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കുടുംബ പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുന്നു എന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
Advertisement
ഓണചിത്രങ്ങളായ വെളിപാടിന്‍റെ പുസ്തകം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദം ജോആന്‍, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് കാപ്പുചീനോ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്