
Advertisement
മലയാള സിനിമയിലെ പ്രശസ്ഥ കോസ്റ്റ്യും ഡിസൈനർ സമീറ സനീഷിന് ആൺകുഞ്ഞു പിറന്നു. ജീവിതത്തിൽ പുതിയ അതിഥിയെത്തിയത് സമീറ തന്നെയാണ് ആരാധകരെ അറിയിച്ചത്.
സന്തോഷം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. പുതിയ ജീവിതത്തിന്റെ ആനന്ദത്തിലാണ്- സമീറ സനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Advertisement
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിലെ വിദ്യാർത്ഥിനിയായിരുന്ന സമീറ പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. 2014 ൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും സമീറ സ്വന്തമാക്കി.
വൈറ്റ് എലഫന്റ് എന്ന ചിത്രത്തിലൂടെയാണ് സമീറ സിനിമയിൽ സ്വതന്ത്രയായതെങ്കിലും മമ്മൂട്ടി ചിത്രമായ ഡാഡി കൂൾ ആണ് സമീറയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയത്.
2014ൽ മികച്ച കോസ്റ്യൂം ഡിസൈനറിന് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സമീറയെ തേടി എത്തി.