ഇതാണ് തമിഴിൽ ദുൽഖറിന്‍റെ പുതിയ നായിക

Advertisement

മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്മണിക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാവുന്ന തമിഴ് ചിത്രത്തിൽ നായികയായി റിതു വർമ്മ. നവാഗതനായ ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് റിതു വർമ എത്തുന്നത്.

2013ല്‍ ബാദ്ഷാ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് റിതു വര്‍മ്മ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന്‍ ഏതാനും സിനിമകളിലും റിതു പ്രത്യക്ഷപ്പെട്ടെങ്കിലും 2016ല്‍ ഇറങ്ങിയ പെല്ലി ചൂപ്പുലുവിലൂടെയാണ് റിതു വർമ്മ സിനിമ മേഖലയിൽ പ്രശസ്ഥയാകുന്നത്.

Advertisement

ഈ വര്‍ഷം റിലീസായ വേലൈ ഇല്ല പട്ടദാരി 2വിലൂടെ റിതു വര്‍മ്മ തമിഴിലേക്കും എത്തി.

ഗൗതം വാസുദേവ് മേനോന്റെ വിക്രം ചിത്രം ദ്രുവ നക്ഷത്രത്തിൽ ആണ് റിതു വർമ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനു ശേഷം ചെയ്യുന്ന ചിത്രമായിരിക്കും ദുൽഖർ പ്രോജക്ട്.

കുറച്ച് ത്രില്ലർ ഇലമെന്റ് ഉള്ള ഒരു മുഴുനീള റൊമാന്റിക് ചിത്രമാണിതെന്നും ദുൽഖറിന്റെ കാരക്ടറിന്റെ പേര് സിദ്ധാർഥ് എന്നുമാണെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം കാർവാൻ ഇപ്പോൾ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close