പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്..

Advertisement

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വർഷങ്ങളായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രണവ് പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു.

ഒടുവില്‍ എല്ലാവരുടെയും ആഗ്രഹം പോലെ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ജിത്തു ജോസഫിന്‍റെ ആദിയാണ് പ്രണവിന്‍റെ ആദ്യ സിനിമ. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആദി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമയും ആരാധകരും കാത്തിരിക്കുന്നത്.

Advertisement

എന്നാൽ പ്രണവിന്റെ അഭിമുഖങ്ങൾ വളരെ വിരളമാണ്. മലയാളി പ്രേക്ഷകർക്ക് സമ്പൂർണമായ ഗ്രാഹ്യം പ്രണവിനെ കുറിച്ച് ഉണ്ടായിരുന്നിട്ട് കൂടി എന്തിനീ ഒളിച്ചോട്ടം എന്ന ചോദ്യത്തിന് പ്രണവ് കൃത്യമായ മറുപടിയാണ് നൽകിയത്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് മാധ്യമങ്ങളോട് പ്രത്യേക വിരോധമൊന്നുമില്ലെന്നും എന്റെ സ്വകാര്യതകളിൽ ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ഒന്നും തന്നെ ഇല്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു എന്നുമാണ് പ്രണവ് മോഹന്‍ലാല്‍ നൽകിയ മറുപടി.

ഹൈദരബാദില്‍ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആദി ഈ വര്‍ഷാവസാനം തിയേറ്ററുകളില്‍ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close