മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം..

Advertisement

മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുകയും ജിത്തു ജോസഫിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയും പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കില്ല എന്ന്‍ തന്നെ സിനിമ ലോകം കരുതി.

എന്നാല്‍ ഏറെ നാള്‍ കഴിയും മുന്നേ ജിത്തു ജോസഫ് പ്രണവിനെ നായകനാക്കി ‘ആദി’ അനൌണ്‍സ് ചെയ്തതോടെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയായി.

Advertisement

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഇപ്പോള്‍ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ആദിയുടെ ഒരു ലൊക്കേഷന്‍ സ്റ്റില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

aadi, aadi malayalam movie, mohanlal

പ്രണവ് മോഹന്‍ലാലിനൊപ്പം നായികമാരായ അദിതി രവി, അനുശ്രീ തുടങ്ങിയവര്‍ മുണ്ടുടുത്ത് മാസ്സ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ് ഇത്.

ആദിയ്ക്ക് വേണ്ടി പ്രണവ് മോഹന്‍ലാല്‍ മാസങ്ങളോളം പാര്‍ക്കര്‍ പരിശീലനം നടത്തിയിരുന്നു. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന് വേണ്ടി ജിത്തു ജോസഫ് ഒരുക്കുന്നത് എന്നാണ് വാര്‍ത്തകള്‍.

Advertisement

Press ESC to close