വമ്പൻതാരങ്ങളുടെ ചിത്രങ്ങൾക്കിടയിലും ശ്രദ്ധനേടി യുവതാരങ്ങളുടെ കാപ്പുചീനോ

Advertisement

ഓണം റിലീസ് ആയ വമ്പൻ താരങ്ങളുടെ ചിത്രങ്ങൾക്കിടയിലും യുവതാരങ്ങളുടെ കാപ്പുചീനോ ശ്രദ്ധ നേടുന്നു. യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്ത കാപ്പുചീനോ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഈ ഓണം താരചിത്രങ്ങളാൽ സമ്പന്നമായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹൻലാലിന്‍റെ വെളിപാടിന്‍റെ പുസ്തകം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, പ്രിഥ്വിരാജിന്‍റെ ആദം ജോൺ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ഓണചിത്രങ്ങളുടെ ആവരവങ്ങൾ തിയേറ്ററുകളില്‍ നിലനിൽക്കുമ്പോഴാണ് യുവതാരങ്ങളുടെ കാപ്പുചീനോ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. എന്നാൽ വമ്പൻ ചിത്രങ്ങളുടെ വിജയങ്ങൾക്കിടയിലും കാപ്പുചീനോ പ്രദർശനം തുടരുകയാണ്.

Advertisement

ധർമജൻ ബോൾഗാട്ടി, അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത തുടങ്ങിയവരാണ് കാപ്പുചീനോവിലെ കേന്ദ്രകഥാപാത്രങ്ങൾ. നല്ല പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചത്.കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും ഇതേ റിപ്പോർട്ട് തുടരുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് ഡോക്ടർ സ്കോട്ട് ആണ്. നൗഷാദ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത കാപ്പുചീനോക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. നൂറുദ്ധീൻ ബാവ ആണ് ഛായാഗ്രാഹകൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close