ഇതൊരു സൂപ്പര്‍ എന്‍റര്‍ടൈനര്‍ ആയിരിക്കും : അരവിന്ദ് സാമി

Advertisement

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ സിദ്ധിക്ക് ഒരുക്കിയ ചിത്രമായിരുന്നു ഭാസ്കര്‍ ദി റാസ്കല്‍. കേരള ബോക്സോഫീസില്‍ വമ്പന്‍ വിജയമാണ് ഭാസ്കര്‍ ദി റാസ്കല്‍ നേടിയത്. ചിത്രത്തിന്‍റെ വിജയത്തെ തുടര്‍ന്ന്‍ സിദ്ധിക്ക് ഭാസ്കര്‍ ദി റാസ്കല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി.

ആദ്യം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, തല അജിത്ത്, വിജയ് എന്നിവരുടെ പേരുകളായിരുന്നു ഭാസ്കര്‍ ദി റാസ്കല്‍ റീമേക്കില്‍ കേട്ടിരുന്നത്. എന്നാല്‍ ഭാസ്കര്‍ ആകാനുള്ള അവസരം കൈവന്നത് അരവിന്ദ് സാമിയ്ക്കാണ്.

Advertisement

സൂപ്പര്‍ ഹിറ്റായ തനി ഒരുവന് ശേഷം ഒട്ടേറെ വമ്പന്‍ ചിത്രങ്ങളാണ് അരവിന്ദ് സാമിയെ തേടിയെത്തിയത്. അതില്‍ ഒന്നായിരുന്നു ‘ഭാസ്കര്‍ ഒരു റാസ്കല്‍’.

ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ചിത്രത്തെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് അരവിന്ദ് സാമി പങ്ക് വെച്ചത്. ഭാസ്കര്‍ ഒരു റാസ്കല്‍ സൂപ്പര്‍ എന്‍റര്‍ടൈനര്‍ ആയിരിക്കുമെന്ന് അരവിന്ദ് സാമി പറയുന്നു.

ഭാസ്കര്‍ ദി റാസ്കലില്‍ നയന്‍താരയായിരുന്നു നായിക വേഷം ചെയ്തതെങ്കില്‍ ഭാസ്കര്‍ ഒരു റാസ്കലില്‍ അമല പോള്‍ ആണ് നായികായായി എത്തുന്നത്.

Advertisement

Press ESC to close