ഇന്ത്യൻ പനോരമയിലേക്ക് ജെല്ലിക്കെട്ട്, ഉയരെ ഉൾപ്പെടെ അഞ്ച് മലയാള ചിത്രങ്ങൾ

Advertisement

ഈ വർഷം നടക്കാൻ പോകുന്ന അൻപതാമത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിൽ നിന്ന് അഞ്ചു ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കു ഈ വർഷം നടക്കാൻ പോകുന്ന അൻപതാമത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിൽ നിന്ന് അഞ്ചു ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കു ക. ഫീച്ചര്‍ നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായി ആണ് അഞ്ചു മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. ഇന്ത്യന്‍ പനോരമ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ പ്രദർശിപ്പിക്കുമ്പോൾ നോൺ ഫീച്ചർ വിഭാഗത്തിൽ ആണ് രണ്ടെണ്ണം പ്രദർശിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത  ജല്ലിക്കട്ട്, പാര്‍വതി നായികാ വേഷത്തിൽ എത്തി നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം ഉയരെ, പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ നിത്യ മേനോൻ നായികാ വേഷത്തിൽ എത്തുന്ന  കോളാമ്പി എന്നിവയാണ് ഇന്ത്യന്‍ പനോരമയില്‍ ഫീച്ചർ ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ.

ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ് ഫീച്ചർ ഫിലിം വിഭാഗത്തിന്റെ ജൂറി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. ഇരുപത്തിയാറു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാളിയായ ആനന്ദ് മഹാദേവന്‍ ഒരുക്കിയ മറാത്തി ചിത്രമായ  മായ്ഘാട്ട്, മനോജ് കാന പണിയ ഭാഷയില്‍ സംവിധാനം ചെയ്ത കെഞ്ചിര എന്നീ ചിത്രങ്ങളും  പ്രദർശിപ്പിക്കും. മലയാളത്തിൽ നിന്ന് നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എൻട്രി നേടിയ രണ്ടു ചിത്രങ്ങൾ ജയരാജ് ഒരുക്കിയ ശബ്ദിക്കുന്ന കലപ്പ, മാധ്യമപ്രവര്‍ത്തകന്‍ ടി അരുണ്‍ കുമാറിന്റെ രചനയില്‍ നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ഇരവിലും പകലിലും ഒടിയന്‍ എന്നിവയാണ്.

Advertisement

നവംബർ 20 മുതൽ 28  വരെ നടക്കുന്ന ഐഎഫ്എഫ്‌ഐ ഗോള്‍ഡന്‍ ജൂബിലി എഡിഷനിൽ 76 രാജ്യങ്ങളില്‍ നിന്നും 200  ഇൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇത്തവണ മേളയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 12 ഇന്ത്യന്‍ ഭാഷകളിലെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സിനിമകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ടാകുമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ  ബോളിവുഡ് ചിത്രങ്ങളായ ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബദായി ഹോ എന്നിവയും സോയ അക്തറിന്റെ ഗല്ലി ബോയ്, തെലുങ്ക് കോമഡി ഡ്രാമ
 ആയ എഫ്ടു എന്നീ ജനപ്രിയ ചിത്രങ്ങളും ഇന്ത്യൻ പനോരമയിലൂടെ  ഇത്തവണ മേളയുടെ ഭാഗമാകും. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close