FEUOK പ്രസിഡന്‍റ് സ്ഥാനം തനിക്ക് വേണ്ടെന്ന്‍ ദിലീപ്

Advertisement

നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് ജാമ്യത്തില്‍ വന്നതോടെ അറസ്റ്റിലായ സമയം കയ്യൊഴിഞ്ഞ സിനിമ മേഖലയിലെ പ്രമുഖര്‍ ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതോടെ ദിലീപ് തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച വിതരണക്കാരുടെ അസോസിയേഷന്‍ (FEUOK) ദിലീപിന്‍റെ പഴയ സ്ഥാനം തിരിച്ചു നല്‍കുന്നതായി അറിയിക്കുകയുണ്ടായി.

ദിലീപ് അറസ്റ്റില്‍ ആയപ്പോള്‍ FEUOKയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. അറസ്റ്റിന് ശേഷം ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു FEUOKയുടെ പ്രസിഡന്‍റ്.

Advertisement

എന്നാല്‍ തനിക്ക് പ്രസിഡന്‍റ് പദവി ആഗ്രഹമില്ല എന്ന്‍ കാണിച്ചുകൊണ്ട് നടന്‍ ദിലീപ് തന്നെ FEUOKയ്ക്കു കത്ത് നല്‍കി. പ്രസിഡന്‍റ് പദവി വീണ്ടും നല്‍കാന്‍ സന്നദ്ധത കാണിച്ച ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന്‍ ദിലീപ് വ്യക്തമാക്കിയത്.

FEUOK ദിലീപിന് പ്രസിഡന്‍റ് സ്ഥാനം നല്‍കിയതിന് പിന്നാലെ സംവിധായകന്‍ ബൈജു കൊട്ടാരക്കര തുടങ്ങിയവര്‍ മാധ്യമങളിലൂടെ ദിലീപിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. ദിലീപ് തനിക്ക് പ്രസിഡന്‍റ് സ്ഥാനം ആവശ്യമില്ല എന്ന്‍ അറിയിച്ചതോടെ വിമര്‍ശനങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close