കൊച്ചിയില്‍ പ്രശസ്ഥ നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇത്തവണയും ജാമ്യം ഇല്ല. ദിലീപിന്‍റെ പുതിയ ജാമ്യഹര്‍ജിയും ഹൈക്കോടതി തള്ളി.
പ്രോസിക്യൂഷന്‍ ദിലീപിനെതിരെ നിരത്തിയ ശക്തമായ വാദങ്ങള്‍ കണക്കിലെടുത്താണ് ഇത്തവണയും ദിലീപിന്‍റെ ജാമ്യങ്ങള്‍ കോടതി നിഷേധിച്ചിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതിന് ശേഷം ഇതുവരെ മൂന്നു തവണ ജാമ്യത്തിനായി ശ്രമിച്ചിരുന്നു.
ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. ആദ്യ ജാമ്യ ഹര്‍ജി ജൂലൈ 15 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ ദിലീപ് സമീപിച്ചെങ്കിലും കോടതി അതും തള്ളി. ഓഗസ്റ്റ് 11 ന് വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇനി ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ദിലീപിന് മുന്നിലുള്ള പോംവഴി.
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇത്തവണ ശക്തമായ വാദമായിരുന്നു നടന്നത്. ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.
ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയിട്ട് 50 ദിവസം തികഞ്ഞിരിക്കുകയാണ്. ദിലീപിന്‍റെ ഇത്തവണത്തെ ജാമ്യാപേക്ഷ കൂടെ കോടതി തള്ളിയ സ്ഥിതിക്ക് അടുത്ത് ദിലീപിന് പുറത്തിറങ്ങാനുള്ള സാഹചര്യവും നഷ്ടമായിരിക്കുകയാണ്.